ADVERTISEMENT

പഞ്ഞി പോലത്തെ ദോശ, അരിപ്പൊടി ഉപയോഗിച്ചു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉഴുന്ന്  - 1 ഗ്ലാസ്‌ 
  • ഉലുവ - 1/4 സ്പൂൺ 
  • അരിപ്പൊടി - 4 ഗ്ലാസ്‌ 
  • വെള്ളം - 3 ഗ്ലാസ്‌ 
  • ഉപ്പ് - 2 സ്പൂൺ 

തയാറാക്കുന്ന വിധം

ഉഴുന്നും  ഉലുവയും വെള്ളത്തിലിട്ട് ഒരു രണ്ടു മണിക്കൂർ കുതിരാൻ വച്ച ശേഷം ഇതു മിക്സിയുടെ ജാറിലോ, ഗ്രൈൻഡറിലോ, അരച്ചെടുക്കുക. അരച്ചതിനു ശേഷം അതിലേക്ക് അരിപ്പൊടിയും ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത്, കൈകൊണ്ടു നന്നായിട്ട് ഇളക്കി യോജിപ്പിക്കാം. കൈകൊണ്ടു തന്നെ ഇളക്കി യോജിപ്പിക്കാൻ ശ്രദ്ധിക്കുക, കൈകൊണ്ട് ഇളക്കി യോജിപ്പിക്കുമ്പോൾ  മാവ് നന്നായിട്ട് പൊന്തി വരുന്നതാണ്.

അതുകൊണ്ടാണ് കൈകൊണ്ട് തന്നെ കുഴയ്ക്കാൻ പറയുന്നത്, ശേഷം അടച്ചുവെച്ച് എട്ടുമണിക്കൂറിനു ശേഷം ഈ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, ആ സമയത്ത് ദോശക്കല്ല് ചൂടാവുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് നല്ലെണ്ണയോ, നെയ്യോ ചേർത്ത് നല്ല പഞ്ഞി പോലുള്ള ദോശ ചുട്ടെടുക്കാം.

Content Summary : A thin pancake made from fermented rice and lentil batter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com