ADVERTISEMENT

സദ്യയ്ക്ക് സാമ്പാർ നിർബന്ധമാണ്. പരിപ്പും പച്ചക്കറികളും നിറഞ്ഞ സാമ്പാർ കൂട്ടിയുള്ള ഉൗണ് ഗംഭീരമാണ്. കേരളത്തിൽ പലയിടത്തും വ്യത്യസ്ത രുചിയിൽ സാമ്പാർ തയാറാക്കാറുണ്ട്. വറുത്തരച്ച സാമ്പാർ വരെയുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി സാമ്പാർ പൊടി കൊണ്ട് കാര കറി തയാറാക്കിയാലോ? പേരു കേട്ട് ‍ഞെട്ടേണ്ട, നമ്പൂതിരി സമുദായത്തിൽ അവരുടെ കല്യാണത്തിന് ഉണ്ടാക്കുന്ന ഒരു കറിയാണിത്. ഇനി ഇൗസിയായി വീട്ടിൽ തയാറാക്കാം.

 

ചേരുവകൾ

 

∙കടല പരിപ്പ് - ഒരു ടീസ്പൂൺ

∙ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ

∙പച്ചമല്ലി - ഒരു ടീസ്പൂൺ

∙ഉലുവ - അര ടീസ്പൂൺ

∙ചുവന്ന മുളക് - 6

∙ഉരുള കിഴങ്ങ് -  3 എണ്ണം

∙വെളിച്ചെണ്ണ - രണ്ട് ടീസ്പൂൺ

∙കടുക് - ഒരു ടീസ്പൂൺ

∙ജീരകം - അര ടീസ്പൂൺ

∙മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ

∙മുളക് പൊടി - അര ടീസ്പൂൺ

∙ഉപ്പ് - പാകത്തിന്

 

തയാറാക്കേണ്ട വിധം

 

ഉരുളക്കിഴങ്ങ് വേവിച്ച് എടുക്കുക. ഒരു മുക്കാൽ ഭാഗം  വേവ് ആയാൽ മതി. ഉഴുന്നുപരിപ്പ്,കടലപ്പരിപ്പ്, ഉലുവ,മല്ലി, ചുവന്ന മുളക് എല്ലാം ഒന്ന് ഫ്രൈ ആക്കി പൊടിച്ചെടുക്കാം. കുറച്ച് തരിത്തിരിപ്പായി  പൊടിക്കണം. ഇതാണ് സാമ്പാർ പൗഡർ. വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്,ജീരകം ചേർക്കുക. അതിലേക്ക് വേവിച്ചുവച്ച ഉരുളക്കിഴങ്ങ്, മഞ്ഞൾപ്പൊടി, കുറച്ചു മുളകുപൊടി, ഉപ്പ് ചേർത്ത് ഒന്ന് അടച്ചുവച്ച് വേവിക്കുക. 

 

അവസാനമായി അതിലേക്ക് പൊടിച്ചുവച്ച സാമ്പാർ പൗഡർ ചേർത്ത് നന്നായി മിക്സ് ആക്കുക. കാര കറി എന്നാണ് ഇതിനെ

പറയുന്നത്. നമ്പൂതിരി സമുദായത്തിൽ അവരുടെ കല്യാണത്തിന് ഉണ്ടാക്കുന്ന ഒരു കറിയാണ്. ഉരുള കിഴങ്ങിന്റെ ഒരു പൊടി കറി. നല്ല സ്വാദിഷ്ടമാണ്. സാമ്പാർ പൊടിയുടെ ഒരു മാജിക്കാണിത്.

English Summary:Urulai Kara curry recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com