ADVERTISEMENT

ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. റവ,നുറുക്ക് ഗോതമ്പ്, അവൽ,സേമിയ, റാഗി, ഓട്സ് അങ്ങനെ പലതരത്തിലുള്ള ഉപ്പുമാവുകൾ നമ്മൾ തയാറാക്കാറുണ്ടെങ്കിലും ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് റവ ഉപ്പുമാവാണ്. റവ ഉപയോഗിച്ച് ഏറെ രുചിയുള്ള മൃദുവായ ഉടുപ്പി ഉപ്പുമാവ് തയാറാക്കാം.

 

ചേരുവകൾ

റവ - ഒരു കപ്പ്

എണ്ണ - മൂന്ന് ടേബിൾസ്പൂൺ

നെയ്യ് - ഒരു ടേബിൾ സ്പൂൺ

കടുക് - ഒരു ടീസ്പൂൺ

ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ

കടലപ്പരിപ്പ് - ഒരു ടീസ്പൂൺ

വറ്റൽ മുളക് - 3 എണ്ണം

കറിവേപ്പില - ഒരു തണ്ട്

കശുവണ്ടി പരിപ്പ് - കാൽ കപ്പ്

സവാള - ഒന്ന് ചെറുത്

ഇഞ്ചി - ഒരിഞ്ച് കഷണം

പച്ചമുളക് - 3

ക്യാരറ്റ് - ഒന്ന് ചെറുത്

ബീൻസ് - 4

വെള്ളം - 3 കപ്പ്

പഞ്ചസാര - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തേങ്ങ ചിരകിയത് - കാൽ കപ്പ്

നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ

മല്ലിയില അരിഞ്ഞത് - കാൽ കപ്പ്

 

തയ്യാറാക്കുന്ന വിധം

 

റവ എണ്ണ ചേർക്കാതെ ചെറിയ തീയിൽ അഞ്ചു മിനിറ്റ് വറുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, വറ്റൽമുളകും, കറിവേപ്പിലയും, ഉഴുന്നുപരിപ്പും, കടലപ്പരിപ്പും ചേർക്കുക. പരിപ്പ് ഇളം ബ്രൗൺ നിറമാകുമ്പോൾ കശുവണ്ടി പരിപ്പ് ചേർത്ത് മൂപ്പിക്കുക. ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. സവാളയുടെ നിറം മാറി കഴിയുമ്പോൾ ചെറുതാക്കി അരിഞ്ഞ കാരറ്റും ബീൻസും ചേർത്ത് വഴറ്റുക.

 

ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം, പഞ്ചസാര, ഉപ്പ് ഇവ ചേർക്കുക.നന്നായി തിളച്ചു കഴിയുമ്പോൾ തേങ്ങ ചേർക്കുക. ഒരു മിനിറ്റ് കൂടി തിളപ്പിച്ചതിനുശേഷം വറുത്തു വച്ചിരിക്കുന്ന റവ ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ അടച്ചുവെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഒരു മുറി നാരങ്ങയുടെ നീരും കാൽ കപ്പ് മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. ഒരു വലിയ സ്പൂൺ നെയ്യ് കൂടി ഒഴിച്ച് ഇളക്കിയതിനുശേഷം ചൂടോടെ വിളമ്പാം.

English Summary: udupi upma recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com