ADVERTISEMENT

സോയ മിൽക്ക്, സോയ ചങ്ക്‌സ് തുടങ്ങിയവ പോഷകാഹാര ലോകത്ത് തികച്ചും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ സോയ ഉല്‍പന്നങ്ങളെ സസ്യാഹാരികള്‍ക്ക് അനുയോജ്യമായ പ്രോട്ടീന്‍ സ്രോതസാക്കുന്നു. സോയ ചങ്ക്സ് കൊണ്ട് രുചിയൂറും വിഭവങ്ങളും തയാറാക്കാവുന്നതാണ്. സോയചങ്ക്‌സ് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഉഗ്രൻ കറി. ചപ്പാത്തിക്കും പൂരിക്കും സൂപ്പർ ജോടിയാണ്. 

 

ചേരുവകൾ 

 

സോയ ചങ്ക്‌സ് - 100 ഗ്രാം (ഇളം ചൂട് വെള്ളത്തിൽ കഴുകി കുതിർത്തത്)

തക്കാളി - 1 എണ്ണം വലുത്

വലിയ ഉള്ളി - 1  എണ്ണം

വെളിച്ചെണ്ണ - 2 ടി സ്പൂൺ

ഇഞ്ചി (ഗ്രേറ്റ് ചെയ്തത്) - ഒന്നര ടി സ്പൂൺ

വെളുത്തുള്ളി - ഒന്നര ടി സ്പൂൺ

പച്ച മുളക് - 1  എണ്ണം

മല്ലി പൊടി - 2 ടി സ്പൂൺ

ഗരം മസാല - 2 ടി സ്പൂൺ

മഞ്ഞൾ പൊടി - 3 / 4 ടി സ്പൂൺ

മുളക് പൊടി - 1  എണ്ണം

ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

 

നോൺ സ്റ്റിക് ചട്ടി ചൂട് ആവുമ്പോൾ 2 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ഇതിൽ വഴറ്റി എടുക്കാം. ഇവയുടെ പച്ചമണം മാറി കഴിഞ്ഞാൽ അരിഞ്ഞു വച്ച ഉള്ളി ഇതിൽ ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് നുറുക്കി വച്ച തക്കാളി ചേർത്ത് വഴറ്റാം. വഴറ്റി കഴിഞ്ഞാൽ ഇതിലേക്ക് 2 ടിസ്പൂൺ വീതം മല്ലി പൊടിയും ഗരം മസാലയും ചേർത്ത് നന്നായി ഇളക്കാം. ഇനി സ്റ്റൗവ് ഓഫ് ആക്കി തണുക്കാൻ വയ്ക്കാം. തണുത്തു കഴിഞ്ഞാൽ ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കാം. 

 

ഇനി ഈ ചട്ടിയിൽ തന്നെ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ചൂട് ആക്കാം. ഇതിലേക്ക് നേരത്തെ ചൂട് വെള്ളത്തിൽ കുതിർത്തു വച്ച സോയ ചങ്ക്‌സ് ചേർക്കാം. ഇതിലേക്ക് മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കാം. ഇതിലേക്ക് അരച്ച് വെച്ച ഉള്ളി - തക്കാളിയും ഉപ്പും ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വച്ച് വേവിക്കാം. ചപ്പാത്തിക്കോ പൂരിക്കോ പുലാവിനോ ഉഗ്രൻ ചർച്ചയാകും ഈ പ്രോടീൻ നല്ലവണ്ണമുള്ള കറി.

English Summary: soya chunks special recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com