ADVERTISEMENT

ശര്‍ക്കര പാനി ചേർത്ത അവൽ വിളയിച്ചത് മിക്കവർക്കും ഇഷ്ടമാണ്. അടപ്പ് മുറുക്കമുള്ള പാത്രത്തിൽ ഇട്ടുവച്ചാൽ കേടുകൂടാതെ രണ്ടുമുന്നു ദിവസം എടുക്കുകയും ചെയ്യാം. അവൽ ഇനി വിളയിക്കേണ്ട ശർക്കര കൊണ്ട് എളുപ്പത്തിൽ നനച്ചെടുക്കാം. എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്നു നോക്കാം. വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ എളുപ്പത്തിൽ തയാറാക്കി നൽകാൻ ഒരു നാലുമണി പലഹാരം.

ചേരുവകൾ
അവൽ - 500 ഗ്രാം
ശർക്കര - 750 ഗ്രാം (ഒരു കപ്പ് വെള്ളത്തിൽ ഉരുക്കിയത്) 
നെയ്യ് - 2 ടേബിൾസ്പൂൺ 
തേങ്ങ ചിരകിയത് - 2 കപ്പ് പാളയംകോടൻ പഴം - 500 ഗ്രാം ഏലക്കായയും ചുക്കും
പൊടിച്ചത്  - 1ടീസ്പൂൺ

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അവലെടുത്ത് അതിലേക്ക് ശർക്കര ഉരുക്കിയതും (ശർക്കരപ്പാനിക്ക് ചെറിയ ചൂട് വേണം) നെയ്യും ചേർത്ത് ഇളക്കി എടുക്കാം. ഇതിലേക്ക് ഇനി തേങ്ങ ചിരകിയതും പഴം ചെറുതായി നുറുക്കിയതും ഏലക്കായയും ചുക്കും പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ മാറ്റിവയ്ക്കാം. അവൽ നനച്ചത് തയാറായിക്കഴിഞ്ഞു.

English Summary:

Aval Vilayichathu Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com