ADVERTISEMENT

പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നുമൊക്കെ റാഗി അറിയപ്പെടുന്നു, പോഷകഗുണങ്ങളാൽ സമ്പന്നമാണ് റാഗി. കുട്ടികൾക്ക് മാത്രം കൊടുക്കാനുള്ള ഒന്നല്ലയിത്. പല അസുഖങ്ങൾക്കും പരിഹാരമാണ് റാഗി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം ആയതുകൊണ്ട് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്. റാഗിയുടെ പതിവ് ഉപയോഗം പല രോഗാവസ്ഥയും മറികടക്കാൻ സഹായിക്കുന്നു. പലതരം വിഭവങ്ങൾ റാഗി കൊണ്ട് ഉണ്ടാക്കാം. ഇന്ന് ഒരു റാഗി ദോശയും നല്ല സ്വാദിഷ്ടമായ ഒരു തക്കാളി ചട്ടിണിയും തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ദോശമാവ് കുറച്ച്

റാഗി പൊടി ഒരു കപ്പ്

ഉപ്പ് പാകത്തിന്

നാളികേരം ഒരു കപ്പ്

മുളക് പൊടി ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി ഒരു നുള്ള്

ഉലുവ പൊടി ഒരു നുള്ള്

പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

വെളിച്ചെണ്ണ മൂന്ന് സ്പൂൺ

കടുക് ഒരു സ്പൂൺ

ചെറിയ ഉള്ളി 10 എണ്ണം

തക്കാളി ഒന്ന്

ചുവന്ന മുളക് ഒന്ന്

കറിവേപ്പില രണ്ട് തണ്ട്

തയാറാക്കേണ്ട വിധം

ദോശമാവ് ബാക്കി വന്നതിൽ കുറച്ച് റാഗിപ്പൊടി ചേർത്ത് നല്ല ക്രിസ്പി ദോശ ഉണ്ടാക്കാം. നല്ലെണ്ണയോ നെയ്യോ അതിൽ പുരട്ടിയാൽ നല്ല രുചിയായിരകിക്കും. ഇനി ഒരു ചട്നി തയാറാക്കാം. തേങ്ങാ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, ഉലുവ, ചേർത്ത് അരയ്ക്കുക. അത് പുളി പിഴിഞ്ഞു വച്ച വെള്ളത്തിലേക്ക് നന്നായി മിക്സ് ആക്കുക. ഇനി ഉള്ളിയും തക്കാളിയും വഴറ്റി ചേർക്കാം. സ്പെഷൽ രുചിയിലെ ചട്ണി റെഡി. 

English Summary:

Ragi dosa and Tomato chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com