ADVERTISEMENT

ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ഇലക്കറികൾ. പല തരം ചീരകൾ ഉണ്ടെങ്കിലും ഒരു മിറാക്കിൾ ലീഫ് ആണ് മുരിങ്ങയില. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങ പൗഡർ ഇപ്പോൾ ഉണ്ട്. വളരെ നല്ലതാണ്. തടി കുറയ്ക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ടിത്. ഇതിലെ ആൻറി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പിന് കുറയ്ക്കാൻ സഹായിക്കുന്നു. നല്ലൊരു ഓർഗാനിക് മുരിങ്ങ പൗഡർ ഉണ്ടാക്കിയാൽ പലതരത്തിലുള്ള നല്ല റെസിപ്പീസ് നമുക്ക് വീട്ടിൽ തയാറാക്കാം. ഇന്ന് ഇവിടെ ഒരു മുരിങ്ങറൈസ്. ഉണ്ടാക്കിയാലോ?

ചേരുവകൾ

മുരിങ്ങ പൊടി –ഒരു ടീസ്പൂൺ

റൈസ് –ഒരു കപ്പ്

ഇഞ്ചി –ഒരു കഷണം

പച്ചമുളക് –രണ്ടെണ്ണം

ഉഴുന്നുപരിപ്പ് –ഒരു ടീസ്പൂൺ

കടല പരിപ്പ് –ഒരു ടീസ്പൂൺ

കടുക് –കാൽ ടീസ്പൂൺ

ഉപ്പ് –പാകത്തിന്

തയാറാക്കേണ്ട വിധം

ആദ്യം റൈസ് വേവിച്ച് വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ചോറും ഉപ്പും ചേർത്ത് ഒന്ന് നന്നായി മിക്സ് ആക്കാം.

മുരിങ്ങപ്പൊടി അതിലേക്ക് ഇട്ട് നന്നായി ഇളക്കുക.നല്ല സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ മുരിങ്ങ പൗഡർ കൊണ്ട് ഒരു അടിപൊളി റെസിപ്പി തന്നെയാണ് ഇത്. എല്ലാവരും വ്യത്യസ്തമായ റൈസ് ഒന്ന് ട്രൈ ചെയ്യൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com