ADVERTISEMENT

പച്ചക്കായ വറുക്കാൻ മാത്രമല്ല. നല്ല അടിപൊളിയായി തോരനും മെഴുക്കുപെരട്ടിയുമൊക്കെ തയാറാക്കാൻ നല്ലതാണ്. കായും പയറും കറിയാക്കാൻ സൂപ്പറാണ്. ഉള്ളി ചതച്ചുചേർത്ത അടിപൊളി കായമെഴുക്കുപരട്ടി തയാറാക്കാം. വളരെ സിംപിളായി. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
പച്ച കായ - 1-1/2 കപ്പ് അരിഞ്ഞത്
വെള്ളം - 1/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ചതച്ച മുളക് - 1 ടീസ്പൂണ്
ചെറിയ ഉള്ളി - 10 മുതൽ 15 എണ്ണം വരെ 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ അരിഞ്ഞ പച്ച കായ, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്,  എന്നിവ ചേർത്ത് ഒന്നോ രണ്ടോ തവണ വിസിൽ വരുന്നത് ഉയർന്ന തീയിൽ വേവിക്കുക... ( കായയുടെ തരം അനുസരിച്ച് വേകുന്ന സമയത്തിൽ വ്യത്യാസം വരും) ഉള്ളി ചതയ്ക്കുക. (നിങ്ങൾ മിക്സിയിൽ ചതയ്ക്കുകയാണെങ്കിൽ ഒരു തവണ പൾസ് ബട്ടൺ അമർത്തുക. ഉള്ളി അരഞ്ഞ് പോകരുത് )ഒരു പാനിൽ വെളിച്ചെണ്ണ ചേർക്കുക. ചൂടുള്ള എണ്ണയിലേക്ക് കറിവേപ്പിലയും ചതച്ച ഉളളിയും ചേർക്കുക. ഉള്ളി ചെറുതായി വാടുന്നതുവരെ വഴറ്റാം. ഇതിലേക്ക് വറ്റൽ മുളക് ചതച്ചത് ചേർത്ത് നന്നായി ഇളക്കാം. ഉപ്പും ചേർക്കണം. ഇനി വേവിച്ച കായ ചേർത്ത് നന്നായി മൊരിയുന്നതുവരെ ചെറിയ തീയിൽ വഴറ്റുക. രുചികരവും എരിവുള്ളതുമായ സൈഡ് ഡിഷ് തയാറാണ്. മുളകിന്റെ അളവ് നിങ്ങളുടെ എരിവിന് അനുസരിച്ച് ചേർക്കാം.

വിഡിയോ

English Summary:

Kaaya Mezhukkuvaratti Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com