ADVERTISEMENT

നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഇപ്പോൾ മാങ്ങ സീസണ്‍ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് കുറെ പാചകക്കൂട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്.

ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില്‍ ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല പേരുകളിൽ അറിയപ്പെടും മാങ്ങാ പെരുക്ക്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

വേണ്ട ചേരുവകൾ

മാങ്ങ ഒന്ന്
നാളികേരം ഒരു കപ്പ്
ചുവന്ന മുളക് മൂന്നെണ്ണം
കടുക് ഒരു ടീസ്പൂൺ
തൈര് ഒരു പാത്രം
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ടു തണ്ട്

തയാറാക്കേണ്ട വിധം

മാങ്ങയും നാളികേരവും ചുവന്ന മുളകും തൈരും ഉപ്പും ചേർത്ത് അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഒന്ന് ചതച്ചെടുക്കുക.അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒന്ന് വറുത്തെടുക്കാം.

ഇത്രയും സ്വാദിഷ്ടമായ മാങ്ങാ പെരുക്ക് ഇഡ്ഡലി, ദോശ അല്ലെങ്കിൽ ചോറിനോ നല്ലൊരു ചമ്മന്തി പോലെ ഉപയോഗിക്കാം. പച്ചമാങ്ങ ആരോഗ്യപ്രദവും സ്വാദിഷ്ടവുമാണ്.

English Summary:

Special Mango Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com