ADVERTISEMENT

റോസ്റ്റ് ആയും, നാടൻ കറിയായും വറുത്തുമൊക്കെ നമ്മുടെ ഊണുമേശയിൽ വലിയ ഗമയിൽ ഇരിക്കുന്ന ചിക്കനെ സ്ഥിരം വയ്ക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കിയാലോ? കോവയ്ക്കയും കുടംപുളിയും തേങ്ങയുമൊക്കെ ചേരുന്ന ഒരു തോരനായാണ് ചിക്കന് രൂപമാറ്റം വരാൻ പോകുന്നത്. കോവയ്ക്ക തനിച്ചു മെഴുകുപുരട്ടിയോ തോരനോ വച്ച് കൊടുത്താൽ കഴിക്കാത്ത ഏതൊരാളും ഇങ്ങനെ തയാറാക്കിയാൽ ചിക്കന്റെ രുചിക്കൊപ്പം ചേരുന്ന കോവയ്ക്കയെയും ഇഷ്ടപ്പെട്ടു കഴിക്കുമെന്നത് തീർച്ചയാണ്. puleekkar എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.

 

 

 

കഴുകി വൃത്തിയാക്കിയ കോവയ്ക്ക നെടുകെ കീറി നാല് കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയും പച്ചമുളകും അരമുറി സവാള അരിഞ്ഞതും കറിവേപ്പില, രണ്ടു ചുള കുടംപുളി, വെളിച്ചെണ്ണ, മഞ്ഞൾ പൊടി, ഉപ്പ്, ചിരകിയ തേങ്ങ എന്നിവയും ചേർത്ത് നല്ലതു പോലെ തിരുമി യോജിപ്പിച്ചതിനു ശേഷം അൽപ നേരം മാറ്റിവെയ്ക്കുക. തോരനിലേയ്ക്ക് ആവശ്യമുള്ള ചിക്കൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലില്ലാത്തതു ആയിരിക്കണം എന്നതാണ്. അത് ചെറിയ കഷ്ണങ്ങളായി നുറുക്കി നല്ലതുപോലെ കഴുകിയെടുത്ത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഒരു ടീസ്പൂൺ കുരുമുളക് എന്നിവ നന്നായി ചതച്ചെടുത്ത് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വെയ്ക്കുക. 

 

വിഡിയേ

ഒരു പത്ത് മിനിറ്റ് ഈ ചേരുവകളെല്ലാം ചിക്കനിൽ പിടിക്കുന്നതിനായി മാറ്റിയതിനു ശേഷം ഒരു പാത്രത്തിൽ, മൺചട്ടിയാണെങ്കിൽ കൂടുതൽ നല്ലത് ഈ ചിക്കൻ ഇട്ടു, ചെറു തീയിൽ അടുപ്പിൽ വെയ്ക്കുക. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരുന്ന പാകമാകുമ്പോൾ നേരത്തെ മസാല പുരട്ടി മാറ്റിവെച്ചിരിക്കുന്ന കോവയ്ക്ക കൂടി ചേർക്കാം. നന്നായി മിക്സ് ചെയ്തതിനു ശേഷം കോവയ്ക്ക വെന്തു പാകമാകുന്ന വരെ വേവിച്ചതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം. കുറച്ചു കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും കൂടി ചേർത്താൽ കോഴിയും കോവയ്ക്കയും ഒരുമിച്ചു ചേരുന്ന രുചികരമായ തോരൻ തയാറായി. ചോറിന്റെ കൂടെ ഇത് അതീവ രുചികരമാണ്.

English Summary: chicken and pavakkai curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com