ADVERTISEMENT

നെയ്‌ച്ചോറിന്റെ മണവും രുചിയും ആരെയാണ് കൊതിപ്പിക്കാത്തത്? നല്ല ബീഫിന്റെ ഗ്രേവി കൂടി ചേരുമ്പോൾ രുചി ഇരട്ടിക്കും. പപ്പടവും അച്ചാറും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. നെയ്‌ച്ചോർ (Ghee Rice) തയാറാക്കാൻ ജീരകശാല അല്ലെങ്കിൽ കൈമ അരിയാണ് നല്ലത്. അരിയുടെ ഗന്ധത്തിനൊപ്പം നെയ്യും കറുവപ്പട്ടയും ഏലയ്ക്കയും ഗ്രാമ്പുവും കൂടി ചേർത്താണ് നെയ്‌ച്ചോർ തയാറാക്കിയെടുക്കുന്നത്. 

ആവശ്യമുള്ള ചേരുവകൾ
സൺഫ്ലവർ ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട - ഒരു ഇഞ്ച് നീളത്തിലുള്ള കഷ്ണം
ഏലയ്ക്ക - രണ്ട് എണ്ണം
ഗ്രാമ്പു - മൂന്ന് എണ്ണം
സവാള - ഒരെണ്ണം ( ചെറുത് ) നല്ലതുപോലെ കനം കുറച്ചു അരിഞ്ഞത്
വെള്ളം - ഒന്നര കപ്പ്
ഉപ്പ് - ഒരു ടീസ്പൂൺ
ജീരക ശാല അല്ലെങ്കിൽ കൈമ അരി - ഒരു കപ്പ്

തയാറാക്കുന്ന വിധം
പ്രഷർ കുക്കറിലാണ് നെയ്‌ച്ചോർ തയാറാക്കിയെടുക്കുന്നത്. അതിനായി ഒരു കുക്കർ മീഡിയം തീയിൽ വെച്ച് ചൂടായതിനു ശേഷം അതിലേക്ക് എണ്ണയും നെയ്യും തുല്യ അളവിൽ ചേർക്കുക. ചൂടായ എണ്ണയിലേക്ക്  കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, കനം കുറച്ചരിഞ്ഞ സവാള എന്നിവ ചേർക്കാം. മുപ്പത് സെക്കൻഡ് നേരം വഴറ്റി, സവാള നിറം മാറുന്നതിനു മുൻപ് തന്നെ ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കാം. വെള്ളം തിളച്ചതിലേക്ക് കുതിർത്ത അരി ചേർത്ത്, കുക്കർ അടച്ചു വച്ച് ഒരു വിസിൽ വരുന്നത് വരെ അടുപ്പിൽ വച്ചതിനു ശേഷം തീ അണയ്ക്കാം. പ്രഷർ പോയതിനു ശേഷം അടപ്പ് തുറക്കാം. നെയ്‌ച്ചോർ തയാറായി കഴിഞ്ഞു. സവാളയും മുന്തിരിയും അണ്ടിപരിപ്പും വറുത്ത് മുകളിൽ വിതറി വിളമ്പാവുന്നതാണ്. 

English Summary: Quick and Easy Ghee Rice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com