‘നാറ്റ് ജിയോ’ – പ്രശസ്തമായ ഈ ചുരുക്കെഴുത്തുപേര് ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മാസികയുടേതാണ്. മഞ്ഞ ബോർഡറുള്ള കവർപേജുകളുമായി ഇറങ്ങുന്ന നാഷനൽ ജ്യോഗ്രഫിക്കാണ് ഈ മാസിക. നാഷണൽ ജ്യോഗ്രഫിക് അവരുടെ സ്റ്റാഫ് റിപ്പോർട്ടർമാര്‍, എഡിറ്റർമാർ, ഫൊട്ടോഗ്രാഫർമാർ തുടങ്ങിയവരെയെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള റിപ്പോർട്ടുകൾ ഏതാനും മാസങ്ങളായി പുറത്തു വന്നിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി 2023 ഏപ്രിലിൽ തുടങ്ങിയ പിരിച്ചുവിടലിന്റെ ഒടുവിലെ ഘട്ടം ജൂലൈയിലായിരുന്നു. 19 പേരെയാണ് അന്നു പിരിച്ചുവിട്ടത്. ഇനി ഫ്രീലാൻസർമാരുടെയും കമ്പനിയിൽ നിലനിർത്തിയിരിക്കുന്ന ഏതാനും എഡിറ്റോറിയൽ ജീവനക്കാരുടെയും സഹായത്തോടെയാവും മാസിക ഇറങ്ങുക. 2024 ആകുന്നതോടെ ഈ മാസിക വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നും സൂചനയുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com