ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com