വാർത്തകൾക്കൊപ്പമാണ് എന്നും മലയാളികളുടെ ജീവിതം; ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമായി അതു മാറിക്കഴിഞ്ഞു. വാർത്തകളുടെ വൻ കുത്തൊഴുക്കായിരുന്നു 2023ൽ. അതിൽ വായിച്ചു വിടേണ്ടവയും ഓർത്തുവയ്ക്കേണ്ടവയുമെല്ലാം ഉണ്ടായിരുന്നു. താനൂരിലെ ബോട്ട് ദുരന്തവും ലോകഗതി മാറ്റിമറിക്കാൻ പോന്ന യുദ്ധവുമെല്ലാം ഒരുപോലെ വായനക്കാർ മനസ്സിലേറ്റി നീറ്റി. വായിച്ചതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ ലഭിക്കാൻ അവർ ആഗ്രഹിച്ചു. ‘ന്യൂസ്’ എന്ന വാക്കിനൊപ്പം ‘എക്സ്പ്ലെയിനർ’ എന്ന വാക്കും ഗൂഗിളിന്റെ സേർച്ച് ബാറിൽ തുടരെത്തുടരെ ഇടംപിടിച്ചതിനു കാരണവും വിവരങ്ങളറിയാനുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാർത്തകൾക്കുമപ്പുറത്തേക്ക് വായനക്കാതെ സ്വാഗതം ചെയ്യുന്ന വിശകലനങ്ങൾ‍, അഭിമുഖങ്ങള്‍, വിഡിയോ, ഇൻഫോഗ്രാഫിക്സ്, പോ‍ഡ്‌കാസ്റ്റ് തുടങ്ങിയവുമായി ‘മനോരമ ഓൺലൈൻ പ്രീമിയം’ ആ ആഗ്രഹം നിറവേറ്റാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. 2023 വാർത്താ വർഷത്തില്‍ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ആ വാർത്തകള്‍ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം... തിരഞ്ഞെടുത്ത വാർത്തകളിലെ ആദ്യ ടോപ് 10. താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്ത് 10 സ്റ്റോറികളും വായിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com