വീട്ടിലോ ഓഫിസിലോ കാണാറുള്ള സ്പ്‌ലിറ്റ് എസി ബസിൽ ഘടിപ്പിക്കാൻ പറ്റുമോ? കേൾക്കുമ്പോൾ ഇതൊക്കെ നടപ്പാകുന്ന കാര്യം വല്ലതുമാണോ എന്ന് ആലോചിക്കാൻ വരട്ടെ! കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിലിന്റെ കയ്യിലുണ്ട് അതിന്റെ ഉത്തരം. ബസുകളോട് വല്ലാത്തൊരിഷ്ടമുള്ള സതീഷിന്റെ ആശയം നാട്ടിൽ കയ്യടി നേടുകയാണിപ്പോൾ. നാട്ടുകാർ മാത്രമല്ല, വിവരം കേട്ടറിഞ്ഞ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നു വരെ സതീഷിന് വിളിയെത്തി. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് സതീഷിന്റെ സംഗീത് ടൂർസ് ആൻഡ് ട്രാവൽസ്. എസി ഘടിപ്പിച്ച സതീഷിന്റെ ബസിന് നിരക്ക് കൂടുമെന്ന പേടിയും വേണ്ട. തീർത്തും ‘പ്രകൃതി സൗഹൃദ’ മാതൃകയിലാണ് സതീഷിന്റെ ബസിന്റെ പ്രവർത്തനം. ലോകത്ത് തന്നെ ആദ്യമാവും ഇങ്ങനെയൊരു ബസ് എന്ന് സതീഷ് പറയുന്നു. എങ്ങനെയാണ് നിരക്ക് കൂട്ടാതെ സതീഷ് എസി ബസ് കണ്ണൂരെ റോഡുകളിലൂടെ ഓടിക്കുന്നത്? ഗതാഗത മന്ത്രിയുടെ അഭിനന്ദനം നേടിയ ആ ആശയം എന്താവും? ബസ് ഇഷ്ടങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സതീഷ് സംസാരിക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com