എസ്എഫ്ഐക്കാർ പ്രതികളായ വ്യാജരേഖക്കേസുകൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമ്പോൾ സിപിഐക്കുള്ളിലും അവരുടെ സൈബർ ഇടങ്ങളിലും ചർച്ച ചെയ്യപ്പെടുന്നത് മറ്റൊരു വ്യാജരേഖയാണ്. അതു ചമച്ചെന്ന ആരോപണം നേരിടുന്നത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തന്നെ. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് വാദി. പട്ടികജാതി വിഭാഗത്തിൽപെട്ട ഈ പെൺകുട്ടി ഇപ്പോൾ എഐവൈഎഫിന്റെ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും സിപിഐയുടെ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്; സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി വി.എം.ദിനകരന്റെ മകന്റെ ഭാര്യയും. എല്ലാ അർഥത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമെന്ന് അങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കേഡർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com