മഞ്ഞുകാലമെത്താൻ മറന്ന കേരളത്തിൽ 2024ല്‍ മകരത്തിൽതന്നെ വേനൽച്ചൂട് അനുഭവപ്പെട്ടു തുടങ്ങി. മാർച്ച് മുതൽ താപനില ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ ആർദ്രത മൂലം യഥാർത്ഥ താപനിലയേക്കാൾ വളരെ കൂടിയ ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. രൂക്ഷമാകുന്ന കാലാവസ്ഥാ പ്രതിസന്ധിക്കൊപ്പം ‘എൽനിനോ’ പ്രതിഭാസം (ശാന്ത സമുദ്രോപരിതലം ക്രമാതീതമായി ചൂട് പിടിക്കുന്ന അവസ്ഥ) കൂടി വന്നതാവാം ചൂട് ഇത്രയും ഉയരാൻ കാരണം. എൽനിനോ പ്രതിഭാസം അവസാനിച്ചു എന്ന പുതിയ വാർത്ത ആശ്വാസമാണ്. പക്ഷേ, സമൃദ്ധമായ വേനൽ മഴ ഇനിയും വൈകിയാൽ ഇടവപ്പാതി വരെയുള്ള സമയം സംസ്ഥാനം അക്ഷരാർഥത്തിൽ തീച്ചൂളയിൽ തുടരേണ്ടി വരും. വർധിക്കുന്ന ചൂടിനൊപ്പം വൈദ്യുതിയുടെ ആവശ്യകതയും കുതിച്ചുയരുകയാണ്. മാർച്ചിൽ ഇതിനു മുൻപൊരിക്കലും പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരുന്നില്ല. എന്നാൽ ഇത്തവണ മാർച്ച് 11 മുതൽ ഞായർ, ദുഖവെള്ളി ഒഴികെയുള്ള എല്ലാ ദിവസവും പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. സമീപകാലത്തെ സ്വർണവില പോലെ പ്രതിദിന വൈദ്യുതി ഉപയോഗവും സന്ധ്യാസമയത്തെ പീക്ക് ഡിമാൻഡും തുടർച്ചയായി പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആയിരുന്നു ഇതിനുമുൻപ് ഏറ്റവും കൂടിയ പീക്ക് ഡിമാൻഡ്. പ്രതിദിന വൈദ്യുതി ഉപയോഗത്തിലെ മുൻ റെക്കോർഡും അന്നു തന്നെയായിരുന്നു; 102.998 ദശലക്ഷം യൂണിറ്റ്. എന്നാൽ 2024 മാർച്ച്‌ 11 മുതൽ പീക്ക് ഡിമാൻഡ് പത്തു വട്ടവും പ്രതിദിന വൈദ്യുതി ഉപയോഗം എട്ട് തവണയും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും വൈദ്യുതി ആവശ്യകത അൽപം കുറവായിരിക്കും. എന്നാൽ ഏപ്രിൽ 7 ഞായറാഴ്ച പീക്ക് ഡിമാൻഡിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. ഇങ്ങനെ പോയാൽ കടുത്ത വൈദ്യുത പ്രതിസന്ധിയിലാകാൻ കേരളത്തിന് അധികസമയം വേണ്ടിവരില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com