ADVERTISEMENT

കൃത്യമായി ബില്ലടയ്ക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കാര്‍ന്നു തിന്നും. ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് ആണ് ഇവിടെ വില്ലനാകുന്നത്. ക്രെഡിറ്റ് കാര്‍ഡ് സ്‌കോര്‍ കാര്‍ന്നുതിന്നുന്നത് ഒഴിവാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

∙ ഓരോമാസവും പരമാവധി എത്രരൂപയുടെ വരെ പര്‍ച്ചേസ് ക്രെഡിറ്റായി നടത്താം എന്ന്് നിശ്ചയിച്ചിരിക്കുന്ന തുകയാണ് ക്രെഡിറ്റ് ലിമിറ്റ്് എന്നറിയപ്പെടുന്നത്. ഇത് പൂര്‍ണമായും നിങ്ങള്‍ മാസാമാസം വിനിയോഗിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് സന്തോഷം. അതിനവര്‍ നിങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പരിധിയുടെ 30-40 ശതമാനത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. 

∙ ഒരു കാരണവശാലും സ്ഥിര ഉപയോഗം ക്രെഡിറ്റ് ലിമിറ്റിന്റെ 50 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപയോഗം 50 ശതമാനത്തില്‍ കൂടുംതോറും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമായിക്കൊണ്ടിരിക്കും. കാരണം നിങ്ങളുടെ സാമ്പത്തികശേഷി മോശമായതുകൊണ്ടാണല്ലോ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് എന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ചിന്തിക്കുക. ക്രെഡിറ്റ് ലിമിറ്റ് മുഴുവനായും നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുംതോറും നിങ്ങള്‍ക്ക് പണം കയ്യിലില്ലാത്ത അവസ്ഥയാണെന്നും അവര്‍ വിധിയെഴുതും. ഇതെല്ലാം ചേര്‍ന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. 

∙ കൂടുതല്‍ തുകയ്ക്കുള്ള ക്രെഡിറ്റ് ഇടപാട് തുടര്‍ച്ചയായി നടത്തേണ്ടിവരികയാണ് എങ്കില്‍ നിലവിലുള്ള  കാര്‍ഡിന്റെ  ലിമിറ്റ് ഉയര്‍ത്തിവാങ്ങുക , ഇങ്ങനെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തി വാങ്ങിയശേഷമെങ്കിലും ക്രെഡിറ്റ് ലിമിറ്റ് ഉപയോഗം പകുതിയില്‍ താഴെയാക്കി നിര്‍ത്തണം. 

∙ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തിക്കിട്ടുന്നില്ലെങ്കില്‍ മറ്റൊരു കാര്‍ഡുകൂടി എടുക്കുക. രണ്ട് കാര്‍ഡിന്റെയും ക്രെഡിറ്റ് ഉപയോഗം ലിമിറ്റിന്റെ പകുതിയില്‍ താഴെയാക്കി നിര്‍ത്താന്‍ കര്‍ശനമായി ശ്രദ്ധിച്ചിരിക്കണം. 

∙ പ്രതിമാസ ബില്ല് അടവ് മുടങ്ങാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. അതുപോലെ സ്ഥിരമായി മfനിമം തുക അടച്ച് ബില്ലടവ് നീട്ടിനീട്ടിക്കൊണ്ടുപോകരുത്. ബില്ലടയ്ക്കാനുള്ള തുക സമീപകാലത്തൊന്നും ലഭ്യമാകില്ല എന്നാണെങ്കില്‍ തുക തവണയായി അടയ്ക്കാനുള്ള മാര്‍ഗം സ്വീകരിക്കണം.

(ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Reduce Usage of Credit Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com