ADVERTISEMENT

പൊതുമേഖല ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ടില്‍ വലിയ ചോര്‍ച്ച. സ്വകാര്യ ബാങ്കുകള്‍ക്ക് സേവിങ്‌സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് സേവിങ്‌സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായാണ് ബാങ്കിങ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. 

ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയായി ഇത് മാറിയെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ അറ്റ പലിശ മാര്‍ജിനില്‍ ഇതിന്റെ സമ്മര്‍ദം പ്രകടമാണെന്നും വിവേക് ജോഷി പറഞ്ഞു. 

മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കൂടുതല്‍ താല്‍പര്യം വരുന്നതാണ് ബാങ്കിങ് മേഖലയിലെ ഈ പ്രശ്‌നത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു. സേവിങ്‌സ് അക്കൗണ്ടിലെ പണം മ്യൂച്വല്‍ ഫണ്ടിലേക്ക് വകയിരുത്താനാണ് ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് ജോഷി ചൂണ്ടിക്കാട്ടി.

English Summary:

Savings Bank Account and Mutual Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com