ADVERTISEMENT

വസ്ത്ര വിപണിയിൽ പലപ്പോഴും വണ്ണം കൂടുതലുള്ളവർക്ക് ആവശ്യത്തിന് വലുപ്പമുള്ള വസ്ത്രങ്ങൾ ലഭിക്കാതിരുന്ന ഒരു അവസ്ഥയുണ്ട്. ലഭിച്ചാൽ തന്നെ അവ ഇഷ്ടമുള്ള നിറമോ, ആകൃതിയോ, മോഡലോ ആകാറില്ല. ഇന്ത്യയിൽ ഇപ്പോഴും പ്ലസ് സൈസ് വസ്ത്രങ്ങൾക്ക് അമേരിക്കയുടെയും, യു കെയുടെയും വലിപ്പ രീതികൾ പിന്തുടരുന്നതും ഉപഭോക്താക്കൾക്ക് പ്രശ്നമുണ്ടാക്കാറുണ്ട്. ഈ ഒരു മേഖലയിൽ അധികം ബ്രാൻഡുകൾ ഇല്ലാത്തതും, നമ്മുടെ നാട്ടിൽ വളർന്നു വരുന്നതുമായ മേഖലയായതിനാൽ നല്ലൊരു സംരംഭം തുടങ്ങിയാൽ വിജയിക്കാൻ സാധ്യത ഏറെയാണ്.

മാനസികാവസ്ഥ 

വണ്ണമുള്ളവർക്കായുള്ള വസ്ത്രങ്ങൾ വാങ്ങാൻ പോകുമ്പോൾ പല ബ്രാൻഡഡ് വസ്ത്രങ്ങൾക്കും അതുണ്ടാകില്ല. ഉണ്ടായാൽ തന്നെ ധരിച്ചു നോക്കാൻ മാത്രമായുള്ള വസ്ത്രങ്ങളും ഉണ്ടാകില്ല. പ്ലസ് സൈസ് വസ്ത്രങ്ങൾ വാങ്ങാൻ പോകുമ്പോൾ കടക്കാരുടെ മനോഭാവവും, തുറിച്ചു നോട്ടവും ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. സ്ത്രീകൾക്കുള്ള പ്ലസ് സൈസ് വസ്ത്രങ്ങളേക്കാൾ മോശമായ അവസ്ഥയാണ് പുരുഷന്മാർക്കുള്ള പ്ലസ് സൈസ് വസ്ത്രങ്ങളുടെ കാര്യത്തിൽ ഉണ്ടാകുക. തെരഞ്ഞെടുക്കാൻ  നിറങ്ങളോ, വലുപ്പ വ്യത്യാസമോ ഇല്ലാത്തത് ഉപഭോക്താക്കളെ ശരിക്കും വിഷമിപ്പിക്കാറുണ്ട്. വിവാഹത്തിനായി വധൂ വരന്മാർക്ക് റെഡി മെയ്ഡ് വസ്ത്രങ്ങൾ പ്ലസ് സൈസിൽ ഇല്ലാത്തതുമൂലം പലർക്കും തയ്യൽക്കാരെ ആശ്രയിക്കുക മാത്രമേ മാർഗമുള്ളൂ. 

സാമൂഹ്യ മാറ്റം 

ഫാഷൻ ഷോകളിൽ  പോലും അടുത്ത കാലത്തു മാത്രമാണ് പ്ലസ് സൈസ് വസ്ത്രങ്ങളും, മോഡലുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ അളവുകൾക്കനുസരിച്ച് മാത്രമല്ലാതെ എല്ലാവരെയും അംഗീകരിക്കുക എന്ന സാമൂഹ്യ മാറ്റം ഇന്ത്യയിൽ പതിയെ മാത്രമേ വേരുപിടിച്ചു വരുന്നുള്ളൂ.  പല ഡിസൈനർമാരും ഈ ഒരു കാര്യം ഇപ്പോൾ ബോധപൂർവം അവരുടെ വസ്ത്ര ശേഖരത്തിൽ  കൊണ്ടുവരാൻ നോക്കുന്നുണ്ട്. 

 വിപണി മൂല്യം

2027 ആകുന്നതോടെ പ്ലസ് സൈസ് വസ്ത്രങ്ങളുടെ വിപണി വിഹിതം  696,712 ദശലക്ഷം ഡോളറാകുമെന്ന് പ്രവചനങ്ങളുണ്ട്. ഇതിൽ തന്നെ വൻകിട ബ്രാൻഡുകളുടെ ഓൺലൈൻ വിപണിയാണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്. നമ്മുടെ നാട്ടിലെ ആവശ്യത്തിനനുസരിച്ച് ഈ ഒരു വിപണി കണ്ടുകൊണ്ടുള്ള പ്ലസ് സൈസ് വസ്ത്രങ്ങളുടെ ശേഖരം നല്ലൊരു ബിസിനസ് സാധ്യതയാണ് തുറന്നിടുന്നത്.  നിലവിലുള്ള ബ്രാൻഡുകളുടെ പ്രശ്നങ്ങൾ എന്താണെന്നു പഠിച്ചു ഓരോ നഗരങ്ങളുടെയും പ്രവണതകൾ മനസ്സിലാക്കിയുള്ള ഉൽപ്പാദനം തീർച്ചയായും നല്ല ലാഭം കൊയ്യാൻ സഹായിക്കും.

English Summary : Huge Business Opportunity in Plus Size Dress Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com