ADVERTISEMENT

കേരളത്തിൽ നിന്നും ലോക വിപണി ലക്ഷ്യമാക്കി ആരംഭിച്ച ക്രേസ് ബിസ്ക്കറ്റ്സിന്റെ പുതിയ രണ്ടു ബിസ്ക്കറ്റുകൾ കൂടി വ്യവസായമന്ത്രി പി. രാജീവ് വിപണിയിൽ ഇറക്കി. ചോക്ലേറ്റ് ക്രീമോടു കൂടിയ ബോർബോൺ, ചോക്ലേറ്റ് കുക്കീസായ ചോക്കോ റോക്കി എന്നിവയാണ് മന്ത്രി അവതരിപ്പിച്ചത്. 

കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ക്രേസ് ബിസ്ക്കറ്റ്സ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് കിനാലൂരിലെ കെഎസ്ഐഡിസി  ഇൻഡസ്ട്രിയൽ പാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി ഫാക്ടറിയിൽ ആണ് ക്രേസ് ബിസ്ക്കറ്റ്സിന്റെ ഉത്പാദനം.  

"സംസ്ഥാന സർക്കാരിന്റെ മീറ്റ് ദി  ഇൻവെസ്റ്റർ പദ്ധതിയുടെ ഭാഗമായി  ആരംഭിച്ച ക്രേസ് ബിസ്ക്കറ്റ്സ് വിപണിയിൽ തങ്ങളുടേതായ ഇടം ഉറപ്പിച്ചത് മെയ്ഡ് ഇൻ കേരള ഉദ്പന്നങ്ങൾ കുറെ കൂടി ശക്തമായി മുന്നോട്ടു വരുന്നതിന് പ്രചോദനമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആഗോള തലത്തിൽ ക്രേസിനെ എത്തിക്കുകയാണ് ലക്ഷ്യെമെന്ന്  ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. "ക്രേസ് ബിസ്ക്കറ്റ്സിന്റെ കയറ്റുമതി രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കും, ആദ്യം സൗദിയിലേക്കും തുടർന്ന് യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി"യെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ്. 

English Summary : Industries Minister P Rajeev Launched Craze Biscuits New Varients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com