ADVERTISEMENT

20 കുടുംബങ്ങളിലായി‌ നിർമാണ യൂണിറ്റുകൾ. ഇവയെ ഏകോപിപ്പിച്ചു കൊണ്ട് സ്വന്തം സംരംഭം മുന്നോട്ടു നയിക്കുന്ന അഞ്ചു വനിതാസംരംഭകർ. തൃശൂരിലെ താലോറിലാണ് വിനിഷ അതുൽ, വിനീത വിനോദ്, അംബിക രവീന്ദ്രൻ, രാജി മനോജ്, സന്ധ്യ സുനിൽകുമാർ എന്നിവർ ചേർന്നു നടത്തുന്ന ഹെർ ക്രാഫ്റ്റ് പ്രവർത്തിക്കുന്നത്.

എന്താണു ബിസിനസ്?

സ്ത്രീകളുടെ ഇന്നർവെയർ ആയ ബ്രേസിയർ ആണ് ഉൽപന്നം. തുടക്കത്തിൽ നൈറ്റിയും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പൂർണമായും ബ്രേസിയറിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 

എല്ലാവർക്കും റോൾ

ഓരോരുത്തരും അവരവരുടെ ജോലിയും ഉത്തരവാദിത്തവും ശരിയായി നിറവേറ്റി സ്ഥാപനത്തിന്റെ വളർച്ച ഉറപ്പാക്കുന്ന വിൻവിൻ മോഡലാണ് ഇവരുടെ വിജയരഹസ്യം. 

പല തലങ്ങളിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നേറുന്നത്. 

∙കോട്ടൺ, ഇലാസ്റ്റിക്, ഹുക്ക് ത്രെഡ് തുടങ്ങി ഇരുപത്തിരണ്ടിൽപരം അസംസ്കൃതവസ്തുക്കൾ വാങ്ങുന്നു.

∙ ഈ മെറ്റീരിയലുകൾ കെട്ടുകളാക്കി തയ്യൽ യൂണിറ്റുകളുള്ള 20 കുടുംബങ്ങളിലേക്ക് എത്തിക്കും. ഒപ്പം തുന്നി നൽകേണ്ട ഡിൈസനുകൾ പ്രത്യേകം പറഞ്ഞു നൽകുന്നു.

∙ കട്ടിങ്ങും എംബ്രോയിഡറി വർക്കും ഇവിടെ തന്നെയാണു ചെയ്യുന്നത്. 22 മുതൽ 33 രൂപ വരെയാണ് സ്റ്റിച്ചിങ് ചാർജ്.

∙ സ്റ്റിച്ച് ചെയ്തു ലഭിച്ച ബ്രേസിയറുകളുടെ അയണിങ്, ടാഗിങ്, പാക്കിങ് എന്നിവ സ്വന്തം സ്ഥാപനത്തിൽ നടത്തുന്നു. തുടർന്ന് ‘ഹെർ ക്രാഫ്റ്റ്’ ബ്രാൻഡിൽ ഉൽപന്നം വിപണിയിൽ എത്തിക്കുന്നു.

പ്രദർശനങ്ങൾ പ്രധാന വിൽപന മാർഗം

സരസ് മേളകൾ, വ്യവസായ വകുപ്പ് എക്സ്പോകൾ, എന്റെ കേരളം പ്രദർശനങ്ങൾ എന്നിവയടക്കം എക്സിബിഷനുകളിൽ പങ്കെടുത്താണ് വിൽപന. നിരന്തരം ഇത്തരം പ്രദർശനങ്ങളുടെ ഭാഗമായി മികച്ച വിൽപന ഉറപ്പാക്കുന്നു. ഈ വിപണനതന്ത്രം വഴി കുറഞ്ഞ വിലയ്ക്ക് ഉൽപന്നം നൽകാനാകുന്നു.മാത്രമല്ല, പ്രദർശന സ്റ്റാളുകളിലൂടെ മികച്ച വിൽപന ലഭിക്കുന്നതിനൊപ്പം ധാരാളം തുടർ ഓർഡറുകളും നേടിയെടുക്കാനാകുന്നുണ്ട്. തൃശൂരിലെ കുടുംബശ്രീ ഷോപ്പുകൾ വഴിയും ഓൺലൈൻ വഴിയും വിൽപനയുണ്ട്. 

സവിശേഷതകൾ 

∙ ബ്രാൻഡഡ് മെറ്റീരിയൽ മാത്രം ഉപയോഗിക്കുന്നു.

∙ പെർഫെക്ട് സ്റ്റിച്ചിങ് വഴി ഉപയോഗിക്കുന്നവർക്ക് കംഫർട്ട് ഉറപ്പു വരുത്തുന്നു.

∙ പ്രദർശനങ്ങൾ വഴിയായതിനാൽ പൊതുവിപണിയിലെക്കാൾ 50% വരെ വില കുറച്ചു വിൽക്കാൻ കഴിയുന്നു.

∙ ഡിൈസനിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

bforusept

പ്രശ്നങ്ങൾ

∙ക്രെഡിറ്റ് നൽകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഷോപ്പുകളിൽ ക്രെഡിറ്റ് നൽകേണ്ടി വരുന്നു. 

∙അസംസ്കൃത വസ്തു വിലവർധനയും അസംസ്കൃത വസ്തുക്കൾക്കു ക്രെഡിറ്റ് ലഭിക്കുന്നില്ല എന്നതും വെല്ലുവിളികളാണ്.

റിസ്ക് കുറഞ്ഞ ബിസിനസ്

അഞ്ചുപേർ ചേർന്നു ചെയ്യുന്ന ലഘു ബിസിനസായതിനാൽ റിസ്ക്കും അത്രയും പേരിലേക്ക് വിഭജിച്ചു പോകുന്നു. തയ്യൽ മെഷീനും തയ്യൽക്കാരും ആവശ്യമില്ലാത്തതിനാൽ തുടക്കത്തിൽ കാര്യമായ സ്ഥിരനിക്ഷേപം വേണ്ടിവന്നില്ല.‌ 

അത്യാവശ്യം ഫർണിച്ചറുകളും അയണിങ് സാമഗ്രികളും കൊണ്ട് നല്ല രീതിയിൽ തുടങ്ങാനായി. മാത്രമല്ല, ഇരുപതോളം സ്റ്റിച്ചിങ് യൂണിറ്റുകൾക്കു തുടർച്ചയായി തൊഴിലും വരുമാനവും ഉറപ്പാക്കാനാകുന്നു എന്നത് അഭിമാനവും പ്രതീക്ഷയും പകരുന്നു. 

രണ്ടു മുതൽ 5 ലക്ഷം വരെയാണ് പ്രതിമാസ വിറ്റുവരവ്. നേരിട്ടുള്ള വിൽപനയിലൂടെ 30% വരെ അറ്റാദായം ലഭിക്കും.

പുതിയ ഡിൈസൻ  പരിശീലനവും 

ബ്രേസിയറുകളിലെ പുതിയ ട്രെൻഡും ന്യൂജെൻ മോഡലുകളും അവതരിപ്പിക്കുന്നതിന് 30 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണിവർ. വിപണിയിൽ ലഭ്യമല്ലാത്ത പുതിയ മോഡലുകൾ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതോടെ വിൽപന ഉയർത്താൻ കഴിയും. കുടുംബശ്രീയുമായി ചേർന്നാണ് പരിശീലനം ഒരുക്കുന്നത്. 

English Summary:

Success Story of a Small Women Innerwear Manufacturing Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com