ADVERTISEMENT

പാരിസ് ∙ ആഗോള വൈൻ ഉൽപാദനം ഇത്തവണ 60 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിക്കുമെന്ന് ആശങ്ക. ദക്ഷിണാർധഗോളത്തിലും മുന്തിരി കൃഷി വ്യാപകമായ പ്രധാന രാജ്യങ്ങളിലും സമീപകാലത്ത് ഇല്ലാത്തവിധം വിളവ് മോശമാണെന്ന് യൂറോപ്യൻ വൈൻ നിർമാതാക്കളും വൈൻ ആൻഡ് വൈൻ രാജ്യാന്തര സംഘടനയും വ്യക്തമാക്കി. 

ഇത്തവണ 244.1 ദശലക്ഷം ഹെക്റ്റോലീറ്റർ (എംഎച്ച്എൽ) വൈൻ ഉൽപാദിപ്പിക്കാനേ കഴിയുകയുള്ളൂവെന്നാണു പ്രാരംഭ പ്രവചനം. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 7% കുറവാണ്. 1961 ലാണ് ഇത്രയും താഴ്ന്ന അളവ് (214 എംഎച്ച്എൽ) ഇതിനു മുൻപ് രേഖപ്പെടുത്തിയത്. ഒരു ഹെക്റ്റോലീറ്റർ അഥവാ 100 ലീറ്റർ കൊണ്ട് 133 ബോട്ടിൽ വൈൻ ഉൽപാദിപ്പിക്കാമെന്നാണ് കണക്ക്.

English Summary:

Wine production to the lowest level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com