ADVERTISEMENT

ന്യൂഡൽഹി∙ ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ/ഫൈബർ സേവനങ്ങൾ ഇനി വാട്സാപ് വഴിയും ലഭ്യമാകും. ബിൽ കാണാനും അടയ്ക്കാനും അടക്കം ഇതിൽ സൗകര്യമുണ്ടാകും. പുതിയ ഫൈബർ ബ്രോഡ്ബാൻഡിനുള്ള ഓപ്ഷൻ‌, പരാതി അയയ്ക്കാനുള്ള സംവിധാനം അടക്കമുണ്ട്

എങ്ങനെ?

 18004444 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക. പച്ച ടിക് മാർക് ഉണ്ടെന്ന് ഉറപ്പാക്കുക

 ബിഎസ്എൻഎൽ സേവനങ്ങൾ റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് 'Hi' അയയ്ക്കുക.

 'Welcome to BSNL customer Helpline' എന്ന മെസേജ് ലഭിക്കും. ഇതിൽ മെയിൻ മെനു തുറന്നാൽ വിവിധ സേവനങ്ങളുടെ പട്ടിക കാണാം. ഇഷ്ടമുള്ളത് തിര‍ഞ്ഞെടുക്കാം.

 പുതിയ ഫൈബർ കണക‍്ഷൻ എടുക്കാൻ 'ബുക്ക് മൈ ഫൈബർ' ഓപ്ഷൻ തിരഞ്ഞെടുക്കുക. ലൊക്കേഷനു വേണ്ടി പിൻകോഡും നൽകണം. നിലവിലുള്ള ഫൈബർ പ്ലാൻ അപ്ഗ്രേഡ് ചെയ്യാനും കഴിയും. 'Book a complaint' വഴി പരാതി നൽകാം.

English Summary:

BSNL service is now through WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com