ADVERTISEMENT

നവസംരംഭകരെ സഹായിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന നിധി പ്രയാസ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. നൂതന ആശയം ഉണ്ടെങ്കില്‍ അത് പ്രാവര്‍ത്തികമാക്കി മാറ്റുന്നതിന് ഗ്രാന്റ് ലഭിക്കുന്ന പദ്ധതിയാണിത്. 

ഉല്‍പന്ന മാതൃകകള്‍ വികസിപ്പിക്കുന്നതിന് മാത്രം 10 ലക്ഷം രൂപ വരെയാണ് സഹായം ലഭിക്കുക. തിരിച്ചടയ്‌ക്കേണ്ടാത്ത തുകയാണിത്. ഹാര്‍ഡ് വെയര്‍ മേഖലയുമായി ബന്ധപ്പെട്ട്  നൂതന ആശയങ്ങള്‍ കൈയ്യിലുള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അവസരമൊരുക്കി സ്റ്റാര്‍ട്ടപ് മിഷന്‍ 

നവസംരംഭകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഗ്രാന്റ് ലഭിക്കുന്ന നിധി പ്രയാസ് പദ്ധതിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ഇ-കൊമേഴ്‌സ്, സേവന പരിഹാരങ്ങള്‍, ആപ്പുകള്‍ പോലുള്ളവയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല എന്നതാണ്.

ജനുവരി 15 ന് മുമ്പായി startupmission.kerala.gov.in/nidhiprayaas എന്ന വെബ് സൈറ്റിലൂടെ സംരംഭകര്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാവുന്നതാണ്. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉല്‍പന്ന മാതൃകകള്‍ സ്വന്തമായുള്ളവര്‍ക്കുമെല്ലാം അപേക്ഷിക്കാവുന്നതാണ്. 18 വയസ് തികഞ്ഞിരിക്കണം. 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തില്‍ പ്രയാസ് കേന്ദ്രങ്ങള്‍ വഴി നടത്തുന്ന പ്രയാസ് പിച്ച് വീക്കിലൂടെയാണ് യുവസംരംഭകര്‍ ഗ്രാന്റിനായി അപേക്ഷിക്കേണ്ടത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ പ്രയാസ് കേന്ദ്രം വഴിയാണ് സാമ്പത്തിക സഹായം ലഭിച്ച ആശയങ്ങളുടെ മാതൃകാരൂപീകരണം നടക്കുന്നത്. ഗ്രാന്റ് ലഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ ഉല്‍പന്ന മാതൃക വികസിപ്പിക്കണം.

ഗ്രാന്റിനായി തെരഞ്ഞെടുക്കപ്പെടുന്ന യുവസംരംഭകര്‍ക്ക് വ്യവസായരംഗത്തെ പ്രമുഖരില്‍ നിന്നുള്ള വിദഗ്‌ധോപദേശം നോടാനുള്ള അവസരത്തിനൊപ്പം ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന തൊഴിലിടം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം തുടങ്ങി നിരവധി കാര്യങ്ങള്‍ ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള www.nidhi-prayas.or-g എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.

English Summary:

10 Lakh Rupees for New Business Idea, Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com