ADVERTISEMENT

തിരുവനന്തപുരം∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) 100 കോടി വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്തുന്നതിനുള്ള മിഷൻ 1000 പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഈ വർഷം 250 എംഎസ്എംഇകളെ കൂടി തിരഞ്ഞെടുക്കുമെന്ന് മന്ത്രി പി.രാജീവ്. മിഷൻ 1000 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 88 എംഎസ്എംഇകളുടെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഷൻ 1000 പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഈ വർഷം ഒരവസരം കൂടി ലഭിക്കും. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു സംരംഭം എന്ന ലക്ഷ്യത്തിലുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. മിഷൻ 1000 പദ്ധതിയുടെ സബ്സിഡികൾക്കായി അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്.ഹരികിഷോർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ എസ്.പ്രേംകുമാർ, സിഎംഡി ഡയറക്ടർ ബിനോയ് ജെ.കാറ്റാടിയിൽ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, സിഐഐ കേരള ചെയർമാൻ അജു ജേക്കബ്, എഫ്ഐസിസിഐ സംസ്ഥാന കൗൺസിൽ ചെയർ ഡോ.എം.ഐ.സഹദുല്ല, ടിഐഇ കേരള പ്രസിഡന്റ് ദാമോദർ അവനൂർ എന്നിവർ പ്രസംഗിച്ചു.

English Summary:

250 more msme's will be selected in the first phase of the mission 1000 project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com