ADVERTISEMENT

ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിലയിലുണ്ടായ ഇടിവ് കാരണം ഇൻഡിഗോ മൂന്ന് മാസത്തിന് ശേഷം ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലെ ഇന്ധന സർ ചാർജ്  നീക്കം ചെയ്തു. ഇൻഡിഗോ  സർചാർജ് ഒഴിവാക്കുന്നത് ഭൂരിഭാഗം റൂട്ടുകളിലും വിമാന നിരക്ക് കുറയ്ക്കാൻ ഇടയാക്കും."എടിഎഫ് വിലകൾ എപ്പോഴും മാറുന്നതിനാൽ , വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന ഏത് മാറ്റത്തിനനുസരിച്ചും ഞങ്ങളുടെ നിരക്കുകളും മാറി കൊണ്ടിരിക്കും", എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. നവംബറിൽ 6 ശതമാനവും ഡിസംബറിൽ 4 ശതമാനവും കുറച്ചതിനെത്തുടർന്ന് ജനുവരി 1 ന് ഏവിയേഷൻ ടർബൈൻ ഇന്ധന വില കിലോലിറ്ററിന് ഏകദേശം 4 ശതമാനം കുറച്ച് 1.02 ലക്ഷം രൂപയായി.  മൂന്ന് മാസം മുൻപ്   ക്രൂഡ് ഓയിൽ വില ഉയർന്നത് തുടർച്ചയായി നാല് മാസത്തെ എടിഎഫ് വിലയിൽ വർദ്ധനവിന് കാരണമായി. ഇത് കാരണം ഇൻഡിഗോ  എയർലൈൻ എല്ലാ റൂട്ടുകളിലും ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40-45 ശതമാനം  ഇന്ധന ചെലവുകളാണ്.

English Summary:

വിമാന ഇന്ധനത്തിന് വിലയിടിവ്; നിരക്കുകൾ കുറഞ്ഞേക്കും| Fuel Price in Kerala| Manorama Online Sampadyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com