ADVERTISEMENT

കൊച്ചി∙ വന്ധ്യതാ–സ്ത്രീരോഗ ചികിത്സകൾക്കു മാത്രമായി അൻപതിലേറെ യുവ ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന സ്റ്റാർട്ടപ്. 

ആയുർവേദ ചികിത്സയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മെഡിസ്റ്റാക്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡാണ് ആയുഫൈ സ്റ്റാർട്ടപ്പുമായി രംഗത്തെത്തുന്നത്. 

സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ആയുഫൈ കൺസൽറ്റേഷൻ–മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ഇൻഫോസിസ് സ്ഥാപക ഡയറക്ടറും മുൻ മാനേജിങ് ഡയറക്ടറുമായ എസ്.ഡി.ഷിബുലാൽ നാളെ നിർവഹിക്കും. വന്ധ്യതാ ചികിത്സയ്ക്കും സ്ത്രീരോഗങ്ങൾക്കും മാത്രമായി ആദ്യമായാണു ഓൺലൈൻ കൺസൽറ്റേഷൻ ആപ് തുടങ്ങുന്നതെന്നു മെഡിസ്റ്റാക്സ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.രഞ്ജിത് ആനന്ദ്, ഡയറക്ടർമാരായ ഡോ.പി.സതീഷ് കുമാർ, ഡോ.കിരൺ സി.ബാബു എന്നിവർ പറയുന്നു. 

നാളെ വൈകിട്ട് 3നു കാക്കനാട് ഇൻഫോപാർക്കിലെ ഫോർ പോയിന്റ് ഷെറട്ടണിലാണ് ഉദ്ഘാടനം. 

ആയുഫൈ വെബ്സൈറ്റിന്റെ ലോഞ്ച് ബിസിനസ് ട്രെയിനർ മധു ഭാസ്കരൻ നിർവഹിക്കും. 

ലോകത്ത് എവിടെയുള്ള രോഗികൾക്കും ആപ് വഴി സേവനം ഉപയോഗിക്കാം. 

മനഃശാസ്ത്ര, യോഗ, ഡയറ്റ്, നാച്ചുറോപ്പതി, ഹോളിസ്റ്റിക് വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. www.ayufy.com

English Summary:

Consultation – Mobile App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com