ADVERTISEMENT

കൊച്ചി∙ ആദായനികുതി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം ഇനി ചെറുകിട വ്യവസായികളിൽ നിന്ന് (എംഎസ്എംഇ) സാധനങ്ങൾ വാങ്ങുമ്പോൾ പരമാവധി 45 ദിവസത്തെ ക്രെഡിറ്റ് മാത്രം. ബില്ലിലെ തുക 45 ദിവസത്തിനകം നൽകിയില്ലെങ്കിൽ അത് വ്യാപാരിയുടെ ലാഭമായി കണക്കിൽപ്പെടുത്തി ആദായ നികുതി അടയ്ക്കേണ്ടി വരും.

അതു തന്നെ 45 ദിവസം വരെ ക്രെഡിറ്റ് നൽകാമെന്ന് ഇടപാടുകാർ തമ്മിൽ പരസ്പരം രേഖാമൂലം കരാർ ഉണ്ടെങ്കിൽ മാത്രം. കരാർ ഇല്ലെങ്കിൽ 15 ദിവസത്തിനകം പണം നൽകണം. 15–45 ദിവസങ്ങൾക്കകം കൊടുക്കാത്ത തുക ആ വർഷത്തെ വരുമാനത്തിൽ ഉൾപ്പെടുത്തി നികുതിയും സെസും സർചാർജും അടയ്ക്കേണ്ടി വരും. നിയമത്തിലെ 43ബി(എച്ച്) വകുപ്പ് പ്രകാരമാണിത്. 

ചെറുകിട വ്യവസായങ്ങളിലെ ബി2ബി ഇടപാടുകൾക്കാണ് ഇതു ബാധകം. ഏത് ഇടപാടിലേയും വിൽപനക്കാരന് (സെല്ലർ) നേട്ടമാണിത്. ഉൽപന്നം ഉണ്ടാക്കുന്നതിന് പലരിൽ നിന്നും അസംസ്കൃത വസ്തുക്കളും മറ്റും വാങ്ങിയതിന് പണം കൊടുക്കാനുണ്ടാകും. വേഗം പണം കൊടുത്തു തീർക്കാൻ പുതിയ നിയമ ഭേദഗതി സഹായകമാവും. 

എന്നാൽ വാങ്ങുന്നവർ (ബയർ) ഉൽപന്നം 15–45 ദിവസത്തിനകം വിറ്റില്ലെങ്കിൽ അവരുടെ പ്രവർത്തന മൂലധനത്തിൽ നിന്ന് സെല്ലർക്ക് പണം കൊടുക്കേണ്ട സ്ഥിതി വരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 15–45 ദിവസത്തിനകം വിറ്റു തീരത്തക്ക വിധം സ്റ്റോക്ക് ക്രമീകരിക്കേണ്ടി വരും.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇക്കാര്യം അക്കൗണ്ടന്റുമാരും ശ്രദ്ധിക്കണം. മാർച്ച് 31നകം പണം കൊടുത്തു തീർത്താൽ ആദായ നികുതിയായി കണക്കാക്കില്ലെന്ന് ഇക്കൊല്ലത്തേക്ക് ഇളവുണ്ട്. ചുരുക്കത്തിൽ ജിഎസ്ടി റജിസ്ട്രേഷൻ നമ്പറിനു പുറമേ ബില്ലുകളിൽ ഇനി എംഎസ്എംഇ റജിസ്ട്രേഷൻ നമ്പർ കൂടി ഉൾപ്പെടുത്തേണ്ടി വരും.

English Summary:

Cash within 15–45 days in MSME transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com