ADVERTISEMENT

ന്യൂഡൽഹി∙ മാധ്യമ കമ്പനിയായ സീ ഗ്രൂപ്പുമായുള്ള ലയനം വേണ്ടെന്നു വച്ചതിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടുന്നതായി സോണി. സീ ഗ്രൂപ്പുമായി നടത്താനിരുന്ന ലയന പദ്ധതിക്കു മറ്റൊരു പങ്കാളിയെ തേടുമെന്ന സൂചന സോണി പ്രസിഡന്റ് ഹിരോകി ടൊടോകി നൽകി. ദീർഘകാല നിക്ഷേപത്തിന് ഇന്ത്യ ഏറ്റവും അനുയോജ്യമായ വിപണിയാണ്. അതിനാൽ തങ്ങൾ പലവിധ സാധ്യതകൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ലയനത്തിനു ശേഷം ആരു കമ്പനിയെ നയിക്കുമെന്നതുൾപ്പെടെയുള്ള വിഷയങ്ങളിലെ തർക്കത്തിനു പിന്നാലെയാണു സീ ഗ്രൂപ്പുമായുള്ള 1000 കോടി ഡോളറിന്റെ(ഏകദേശം 83,000 കോടി രൂപ) മെഗാ ഇടപാടിൽ നിന്നു സോണി പിന്മാറിയത്.

English Summary:

Sony looks for merger possibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com