ADVERTISEMENT

മുംബൈ∙ ഓഹരിവിൽപനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ വോഡഫോൺ ഐഡിയയ്ക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകി. പ്രമോട്ടർമാരും ഇതിൽ പങ്കാളികളാകും. ഓഹരി, കടപ്പത്രം എന്നിവയിലൂടെ ആകെ 45,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നഷ്ടക്കണക്കുകളും, വരിക്കാരെ നഷ്ടപ്പെടുന്നതും അടക്കം വലിയ പ്രതിസന്ധിയാണ് വോഡഫോൺ ഐഡിയ ലിമിറ്റഡ്(വിഐഎൽ) നേരിടുന്നത്. നിലവിലെ കടം 2.1 ലക്ഷം കോടി രൂപയാണ്. ഏപ്രിൽ 2ന് ഓഹരിയുടമകളുടെ യോഗം ചേരും. അവരുടെ അനുമതി കൂടി കിട്ടിയാൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ തന്നെ ധനസമാഹരണം നടത്തും. 

ധനസമാഹരണത്തിലൂടെ 4ജി കവറേജ് മെച്ചപ്പെടുത്താനും, 5ജി നെറ്റ്‌വർക് അവതരിപ്പിക്കാനും കമ്പനിക്കു സാധിക്കും. സർക്കാരിന് വിഐഎലിൽ 33.1 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 

English Summary:

Vodafone Idea plans to raise about Rs 45,000 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com