ADVERTISEMENT

പുതിയ പരിസ്ഥിതി സൗഹൃദ തുണിത്തരം അവതരിപ്പിച്ച് റിലയൻസ്. ന്യൂഡൽഹിയിൽ യശോഭൂമി കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഭാരത് ടെക്സ് 2024’ വേദിയിലാണ് പുതിയ ഫാബ്രിക് ‘ഇക്കോതെം’(ECOTHERM) പ്രദർശിപ്പിച്ചത്. ലക്ഷ്വറി തുണിത്തരത്തിനു സമാനമായി ധരിക്കാൻ സുഖകരമായ ഈ ഫാബ്രിക്കിന് പോളിയെസ്റ്ററിനേക്കാൾ 18% കനം കുറവാണ്. അതേസമയം ആക്രിലിക്, വൂൾ തുണിത്തരങ്ങൾക്കു സമാനമായി ചൂടു പകരാൻ കഴിയും. പെട്ടെന്ന് ഉണങ്ങിക്കിട്ടും. 

  ടെക്സ്റ്റൈൽ രംഗത്തെ ഇന്ത്യൻ പാരമ്പര്യവും പുതിയ കാൽവയ്പുകളും ഒരുകുടക്കീഴിൽ ഒരുമിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രദർശനമാണ് ‘ഭാരത് ടെക്സ് 2024’. എക്സ്പോ ഇന്നലെ സമാപിച്ചു.

English Summary:

Reliance with eco-friendly fabric

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com