ADVERTISEMENT

സർവകാല റെക്കോർഡ് ഭേദിച്ച് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വില കുതിക്കുന്നു. ബിറ്റ്കോയിൻ 2009ൽ ആരംഭിച്ച ശേഷം ആദ്യമായി വില ഇന്നലെ 71700ഡോളർ(59 ലക്ഷം രൂപ) കടന്നു. 2021നവംബറിലാണ് ഇതിനു മുൻപ് റെക്കോർഡ് നിലവാരത്തിൽ എത്തിയത്; 69000 ഡോളർ(57 ലക്ഷം രൂപ). 24 മണിക്കൂറിനിടെ ബിറ്റ്കോയിൻ 4.5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിറ്റ്കോയിൻ വില  കുതിച്ചതോടെ മറ്റു ക്രിപ്റ്റോ കറൻസികളും നിക്ഷേപകർക്ക് ലാഭം നൽകി. ബിറ്റ്കോയിൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക്(ETF) അനുമതി ലഭിച്ചതോടെ യുഎസിൽ ധനകാര്യസ്ഥാപനങ്ങൾക്കിടയിൽ ക്രിപ്റ്റോകറൻസിക്ക് പ്രിയമേറുന്നതാണ് വില ഉയരാൻ കാരണം.

ക്രിപ്റ്റോ വിപണിയിലെ രണ്ടാമത്ത പ്രമുഖ കറൻസിയായ എതേറിയത്തിന്റെ വില 5.4 ശതമാനം കൂടി 4,043 ഡോളർ(3.90 ലക്ഷം രൂപ) നിലവാരത്തിലാണ്. ടെതർ, സൊളാന, റിപ്പിൾ, യുഎസ്ഡി കോയിൻ, കാർഡാനോ, ഷിബ ഇനു എന്നിവയും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതോടെ ആകെ ക്രിപ്റ്റോ വിപണിയുടെ മൂല്യം 2.71 ലക്ഷം കോടി ഡോളറിലെത്തി.(2,24,25,141 കോടി രൂപ). ഇതും സർവകാല റെക്കോർഡ് ആണ്. 

(മുന്നറിയിപ്പ്: ക്രിപ്റ്റോകറൻസിക്ക് നിയമപരമായ പിന്തുണയില്ല.  ഈ വാർത്ത നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല.)

English Summary:

Bitcoin value at record high

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com