ADVERTISEMENT

തിരുവനന്തപുരം∙ നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഉയർത്തിയ സഹകരണ ബാങ്കുകളിലെ പലിശ നിരക്കിൽ മാറ്റം വരുത്തി പുനഃക്രമീകരിച്ചു.  കറന്റ് അക്കൗണ്ടുകൾക്കും സേവിങ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റമില്ല.  കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശയിലും മാറ്റമില്ല.  നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരമാവധി 8.75% വരെ പലിശ ലഭിക്കും. 

പ്രാഥമിക സഹ. സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ
15 ദിവസം മുതൽ 45 ദിവസം വരെ 6%(6%)
46 ദിവസം മുതൽ 90 ദിവസം വരെ 6.50%(6.50%)
91 ദിവസം മുതൽ 179 ദിവസം വരെ 7.25%(7.50%)
180 ദിവസം മുതൽ 364 ദിവസം വരെ 7.50%(7.75%)
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%(9%)
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8%(8.75%) 
(മുതിർന്ന പൗരൻമാർക്ക്  അരശതമാനം പലിശ കൂടുതൽ ലഭിക്കും)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 
15 ദിവസം മുതൽ 45 ദിവസം വരെ 5.50%(5.50%)
46 ദിവസം മുതൽ 90 ദിവസം വരെ 6%(6%)
91 ദിവസം മുതൽ 179 ദിവസം വരെ 6.25%(6.75%)
180 ദിവസം മുതൽ 364 ദിവസം വരെ 7%(7.25%)
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%(8%)
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75%(7.75%)
(മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും)

English Summary:

Co-operative Bank has revised the interest rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com