ADVERTISEMENT

ന്യൂഡൽഹി∙ കയറ്റുമതിയിൽ റെക്കോർഡ് വർധന. ഫെബ്രുവരിയിൽ 11.9 ശതമാനം വർധനയോടെ കയറ്റുമതി 4140 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ഒരു മാസം കയറ്റുമതിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. എൻജിനീയറിങ്, ഫാർമ, ഇലക്ട്രോണിക്സ് ഉൽപന്ന കയറ്റുമതിയിലാണ് വൻ നേട്ടം ഉണ്ടാക്കിയത്. അതേസമയം, വ്യാപാര കമ്മി 1870 കോടി ഡോളറായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1657 കോടി ഡോളറായിരുന്നു. സ്വർണ ഇറക്കുമതിയിലെ കയറ്റമാണ് കാരണം. 615 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി നടത്തി. വർധന 133.82 ശതമാനം. ഏപ്രിൽ – ഫെബ്രുവരി കാലയളവിലെ ഇറക്കുമതി 4400 കോടി ഡോളറിന്റേതാണ് . വർധന 38.76 ശതമാനം. 

ഫെബ്രുവരിയിലെ മൊത്തം ഇറക്കുമതി 12.16 ശതമാനം കൂടി 6011 കോടി ഡോളറായി. ഏപ്രിൽ – ഫെബ്രുവരി കാലയളവിലെ ഇറക്കുമതി 4.64 ശതമാനം താഴ്ന്ന് 78205 കോടി ഡോളറിലെത്തി. അതേസമയം, കയറ്റുമതി ഇതേ കാലയളവിൽ 0.83 ശതമാനം ഉയർന്ന് 70981 കോടി ഡോളറായി.

English Summary:

Record rise in exports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com