ADVERTISEMENT

കോട്ടത്തു പ്രവർത്തിക്കുന്ന ഞങ്ങളുടെ സ്ഥാപനത്തിന് കാനഡയിലേക്കുള്ള ക്രാഫ്റ്റ് പേപ്പർ ബാഗിന്റെ  കയറ്റുമതി ഓർഡർ ലഭിച്ചു.ഇന്ത്യയിലെ സപ്ലെയറിൽ നിന്ന് 12% ജിഎസ്ടി കൊടുത്താണ് ഇവ വാങ്ങിയത്. എന്നാൽ കാനഡയിലെ എക്സ്പോർട്ടർ പറയുന്നത് ജിഎസ്ടി അവിടെ ബാധകമല്ലെന്നും ബില്ലിൽ കാണിച്ചിരിക്കുന്ന തുക മടക്കി നൽകണമെന്നുമാണ്. ഇത് സാധ്യമാണോ ? 

സതീശൻ, കോട്ടയം.

കാനഡയിൽ നിന്നു ലഭിച്ച ഓർഡറിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥാപനം വാങ്ങി വച്ചിരിക്കുന്ന ക്രാഫ്റ്റ് പേപ്പർ എക്സ്പ്പോർട് ചെയ്യുന്നു എന്നാണ് മനസ്സിലാകുന്നത്.  രണ്ടു രീതിയിൽ ഇത് നടത്താവുന്നതാണ്.  

1. 12% ഐജിഎസ്ടി കാണിച്ച് കയറ്റുമതി ചെയ്തതിനാൽ, നികുതി തുക സെക്ഷൻ 54 പ്രകാരം ആർഎഫ്ഡി– 01 അപേക്ഷ സമർപ്പിച്ച് നിങ്ങൾക്കു റീഫണ്ട് വാങ്ങാവുന്നതാണ്. നിങ്ങളുടെ ധാരണ പ്രകാരം ഈ തുക കാനഡയിലുള്ള ക്രാഫ്റ്റ് പേപ്പർ വാങ്ങിയ ആളിന് നൽകാവുന്നതാണ്.

2. കയറ്റുമതിക്കു മുൻപായി ഒരു എൽയുടി ഫയൽ ചെയ്ത് മേൽപ്പറഞ്ഞ ക്രാഫ്റ്റ് പേപ്പർ ഐ ജിഎസ്ടി ഇല്ലാതെ തന്നെ കാനഡയിലേക്ക് അയക്കാവുന്നതാണ്. (സീറോ റേറ്റഡ് സപ്ലൈ) റീഫണ്ട് വാങ്ങുവാൻ പ്രതിമാസ അടിസ്ഥാനത്തിൽ അപേക്ഷ കൊടുക്കുവാനും സാധിക്കും. ഇവിടെയും ആർഎഫ്ഡി– 01 ഫയൽ ചെയ്ത് പാർച്ചെയ്സ് ചെയ്തപ്പോൾ നൽകിയ 12% നികുതി റീഫണ്ട് വാങ്ങാവുന്നതാണ്.ഒരു സാമ്പത്തിക വർഷം കഴിയുവാനായി കാത്തിരിക്കേണ്ട എന്നർഥം.

സ്റ്റാൻലി ജയിംസ്
(ചാർട്ടേഡ് അക്കൗണ്ടന്റിനോട് ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in  )

English Summary:

GST doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com