ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ  പദ്ധതി തയാറാക്കുന്ന ടെസ്‌ല ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തിയേക്കും.   ടെസ്‌ല സിഇഒ ഇലോൺ മസ്ക് അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതേ തുടർന്നാവും പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്. പുതിയ ഫാക്ടറി സ്ഥാപിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. ഇലക്ട്രിക് കാർ നിർമാണ ഫാക്ടറിയുടെ സ്ഥലം നോക്കാൻ ടെസ്‌ലയുടെ  സംഘം ഈ മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.  മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് പരിഗണിക്കുന്നതെന്ന് സൂചനയുണ്ട്. യുഎസിലും ചൈനയിലും അടക്കം ഇലക്ട്രിക് കാർ വിപണിയിൽ മത്സരം കടുത്തതാണ് ടെസ്‌ല ഇന്ത്യൻ വിപണി പ്രവേശനം വേഗത്തിലാക്കാനുള്ള കാരണം. 40,000 ഡോളർ വരെ വിലയുള്ള കാർ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാൻ ഇപ്പോൾ 70% ആണ് ഇറക്കുമതിത്തീരുവ. വില അതിലേറെയാണെങ്കിൽ 100% തീരുവ. ഇതിൽ ഇളവ് അനുവദിക്കണമെന്ന് ടെസ്‌ല ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്

English Summary:

Elon Musk is visiting India later this month to meet Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com