ADVERTISEMENT

ഏപ്രിൽ മാസത്തിന്റെ അവസാനം സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും തിങ്കളാഴ്ച കുറഞ്ഞാണ് സ്വർണം ഈ നിരക്കിലെത്തിയത്. 2023 ഏപ്രിൽ 5 നാണ് സംസ്ഥാനത്തെ സ്വർണവില പവന് 45000 രൂപ എന്ന നിലവാരം മറികടന്നത്. ഈ വർഷം ഏപ്രിലിൽ വീണ്ടും സ്വർണം റെക്കോർഡ് നിരക്കുകൾ തുടർച്ചയായി മറി കടന്നു.

ഏപ്രിൽ 19 നാണ് സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമാണ് ഇത് വരെയുള്ള റെക്കോർഡ് നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും വിലയെ മുന്നോട്ട് നയിച്ചത്. രാജ്യാന്തര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനവും, നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ ചൈനീസ് വനിതകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും  പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കും സ്വർണം ലക്ഷ്യം വയ്ക്കുന്നതും നിലവിലെ സ്വർണവില കൂടാൻ ഒരു കാരണമായി സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ഏപ്രിൽ മാസത്തെ ഉയർന്ന വിലകൾ 

ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്വർണ വില ഏപ്രിൽ 20 ന് രേഖപ്പെടുത്തി. 

പവന്  54,440 രൂപ ഗ്രാമിന് 6805  രൂപ

ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്വർണവില ഏപ്രിൽ 16, 17  

പവന് 54,360 രൂപ ഗ്രാമിന് 6795 രൂപ

നാലാമത്തെ ഏറ്റവും ഉയർന്ന വില  ഏപ്രിൽ 18

പവന് 54,120 രൂപ ഗ്രാമിന് 6765 രൂപ

ഏറ്റവും ഉയർന്ന അഞ്ചാമത്തെ നിരക്ക് ഏപ്രിൽ 22 

പവന് 54,040 രൂപ ഗ്രാം 6,755 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com