ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില മെയ്‌ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന്  6,625 രൂപയും പവന് 53,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും സ്വാധീനം ചെലുത്തുന്നത്. രാജ്യാന്തര പ്രതിസന്ധികള്‍ കുറഞ്ഞതോടെ ഇനി പലിശ നിരക്കുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 87 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.

English Summary:

Gold Price incresed in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com