ADVERTISEMENT

നിങ്ങളുടെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ശ്രമം തുടങ്ങാറായി. അപേക്ഷയാടൊപ്പം ഹാജരാക്കേണ്ട രേഖകൾ ഓരോന്നായി ശേഖരിച്ചുവച്ചോളൂ.

ഹാജരാക്കേണ്ട രേഖകൾ

∙ആശ്രയ വിഭാഗക്കാർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.

∙ഗുരുതര മാരക രോഗമുള്ളവർ ചികിത്സാ രേഖകൾ.

∙പട്ടികജാതി/വർഗക്കാർ തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.

∙ഗൃഹനാഥ വിധവയാണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്.

∙വീടും സ്ഥലവും ഇല്ലാത്തവർ വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത / ഭവന രഹിത സർട്ടിഫിക്കറ്റ്.

∙ബി പി എൽ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവർ ഗ്രാമ / ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.

∙ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ വീടുനൽകിയ ഏജൻസിയുടെ സാക്ഷ്യപത്രം.

അർഹതയില്ലാത്തവർ

∙കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ/പൊതുമേഖലാ ജീവനക്കാരൻആണെങ്കിൽ

∙ആദായ നികുതിദായകർ.

∙സർവീസ് പെൻഷൻ.

∙ആയിരം ചതുരശ്ര അടിയിൽ കൂടിയ വീട് ഉള്ളവർ.

∙നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ)

∙ഡോക്ടർ, എൻജിനിയർ, അഡ്വക്കേറ്റ് തുടങ്ങിയ പ്രൊഫഷണലുകൾ

സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ സെന്ററുകളിലൂടെയോ സിറ്റിസൺ ലോഗിൻ വഴിയോ civilsupplieskerala.gov.in എന്ന വെബ് സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി മുൻഗണനാ പട്ടിക തയ്യാറാക്കി അർഹതയുള്ളവർക്ക് മുൻഗണനാ റേഷൻകാർഡ് ലഭ്യമാക്കും.

English Summary : How to Change Your Ration Card to BPL Catagory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com