ADVERTISEMENT

ന്യൂഡൽഹി ∙ ചേതേശ്വർ പൂജാരയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ നീരസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിന്റെ തോൽവിയുടെ പേരിൽ പൂജാരയെ സിലക്ടർമാർ ബലിയാടാക്കിയെന്ന് ഗാവസ്കർ പറഞ്ഞു. ‘‘പൂജാരയെ എന്തിനാണ് പുറത്താക്കിയത്? അയാൾക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഇല്ലാത്തതു കൊണ്ടാണോ?’’– ഗാവസ്കർ ചോദിച്ചു.

‘‘ഫോം ഔട്ടായ താരങ്ങൾ വേറെയുമുണ്ടല്ലോ. എന്തു മാനദണ്ഡം അനുസരിച്ചാണ് പൂജാരയെ മാത്രം പുറത്താക്കിയതെന്നു മനസ്സിലാകുന്നില്ല’’– ഗാവസ്കർ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു തഴയപ്പെട്ടതിനു പിന്നാലെ ബാറ്റിങ് പരിശീലനം നടത്തുന്ന വിഡിയോയാണ് ചേതേശ്വർ പൂജാര പങ്കുവച്ചത്.

9 മിനിറ്റ് ദൈർഘ്യമുള്ള പരിശീലന വിഡിയോയാണ് പൂജാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പൂജാരയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ പൂജാര ദേശീയ ടീമിലേക്കു തിരിച്ചുവരുമെന്നും ഇപ്പോൾ ദുലിപ് ട്രോഫിക്കു വേണ്ടിയുള്ള പരിശീലനത്തിലാണെന്നും പൂജാരയുടെ പിതാവും പരിശീലകനുമായ അരവിന്ദ് പൂജാര പറഞ്ഞു.

English Summary: Why Is Pujara Being Made The Scapegoat: Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com