ADVERTISEMENT

കൊച്ചി∙ ‘ഈ മികവു തുടർന്നാൽ തീർച്ചയായും ഇന്ത്യ കിരീടം നേടും’ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറയുന്നു. സെമി ഫൈനലും ഫൈനലും വളരെ നിർണായകമാണ്. ഇപ്പോഴത്തെ മികവു തുടർന്നാൽ കിരീടപ്രതീക്ഷയുണ്ട്– കുമരകത്തേക്കു പോകാൻ കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ഗാംഗുലി പറഞ്ഞു. 

തുടർച്ചയായ 8 വിജയങ്ങൾ. സ്പിന്നർമാരും പേസർമാരും ബാറ്റർമാരും ഒരുപോലെ മികവു പുലർത്തി.  മികച്ച പ്രകടനമാണു വിരാട് കോലിയുടേത്. കൊൽക്കത്തയിലെ പ്രകടനം മികവുറ്റതായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ, ശ്രേയസ് അയ്യർ തുടങ്ങിയവരും മികച്ച ഫോമിലാണ്. രാഹുൽ ദ്രാവിഡിന്റെ കൂടി മികവാണ് ഈ ജയം– ഗാംഗുലി പറഞ്ഞു.  

English Summary:

This World Cup is for India Says Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com