ADVERTISEMENT

സ്മിത്തും  ലബുഷെയ്നും ചേർന്നാലും കോലിയോളം ആവില്ല. മധ്യനിരയിൽ ഓസീസിന്റെ കരുത്തരായ 2 ബാറ്റർമാരുടെ പ്രകടനങ്ങൾ കൂട്ടി നോക്കിയാലും ഈ ലോകകപ്പിലെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തോളം വരില്ല!

സ്മിത്ത് & ലബുഷെയ്ൻ

602 റൺസ് 

35.41 ശരാശരി

0 സെഞ്ചറി

4 അർധ സെഞ്ചറി

4 സിക്സ്, 

56 ഫോർ

വിരാട് കോലി

711 റൺസ് 

101.57 ശരാശരി

3 സെഞ്ചറി

5 അർധ സെഞ്ചറി

9 സിക്സ്, 

64 ഫോർ

ഇന്നത്തെ ഫൈനലിൽ ആരാധകർ ഉറ്റുനോക്കുന്ന ചില പോരാട്ടങ്ങൾ

FACE OFF

ബുമ്ര Vs വാർണർ 

ഏകദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് മുന്നിൽ ഒരിക്കലും വീണിട്ടില്ല എന്ന ആശ്വാസവുമായാണ് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ ഇന്നത്തെ ഫൈനലിനിറങ്ങുക.

14 ഇന്നിങ്സ്

130 പന്തുകൾ

117 റൺസ്

0 പുറത്താകൽ

കോലി Vs ഹെയ്‌സൽവുഡ്

ഏകദിന ക്രിക്കറ്റിൽ വിരാട് കോലിയെ 5 തവണ പുറത്താക്കിയ താരമാണ് ഓസീസ് പേസർ ജോഷ് ഹെയ്‌സൽവുഡ്

8 മത്സരം

88 പന്തുകൾ

51 റൺസ്

5 വിക്കറ്റ്

ജഡേജ Vs സ്മിത്ത്

ഈ ലോകകപ്പിൽ 4.25 ആണ് രവീന്ദ്ര ജഡേജയുടെ ബോളിങ് ഇക്കോണമിയെങ്കിൽ 

വലംകയ്യൻ ബാറ്റർമാർക്കെതിരെ അത് 4.18 ആണ്. 

200 പന്തുകൾ

100 റൺസ്

2 വിക്കറ്റ്

റെക്കോർഡ് ALERT

ഇന്നത്തെ ഇന്ത്യ–ഓസ്ട്രേലിയ ഫൈനലിൽ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ചില റെക്കോർഡുകൾ

ഇന്നു ഫൈനൽ ജയിച്ചാൽ 2 ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടുന്ന ഇന്ത്യൻ താരങ്ങളെന്ന നേട്ടം വിരാട് കോലിയ്ക്കും ആർ.അശ്വിനും സ്വന്തമാകും. 2011ൽ കിരീടം നേടിയ ടീമിൽ ഇരുവരും അംഗങ്ങളായിരുന്നു.  

രാജ്യാന്തര ക്രിക്കറ്റിലെ കൂടുതൽ‌ പ്ലെയർ ഓഫ് ദ് സീരീസ് നേട്ടങ്ങളിൽ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പമാണ് (20) നിലവിൽ വിരാട് കോലി. ഈ ലോകകപ്പിലെ മികച്ച താരമായാൽ കോലിക്ക് സച്ചിന്റെ റെക്കോർഡ് മറികടക്കാം. 

ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം മത്സരം വിജയിച്ച ടീം എന്ന റെക്കോർഡ് ഓസ്ട്രേലിയയുടെ പേരിലാണ്; 2003, 2007 ലോകകപ്പുകളിൽ 11 മത്സരങ്ങൾ വീതം. ഇന്ന് ജയിച്ചാൽ ടീം ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുടെ ഈ റെക്കോർഡിന് ഒപ്പമെത്താം.

ഫൈനലിൽ 5 വിക്കറ്റു കൂടി നേടിയാൽ ഒരു ഏകദിന ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബോളറായി മുഹമ്മദ് ഷമി മാറും. നിലവിൽ 23 വിക്കറ്റാണ് ഷമിയുടെ നേട്ടം. 2019ൽ 10 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് ഒന്നാമത്.

ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ കൂടുതൽ സിക്സറുകളെന്ന റെക്കോർഡ് ഇപ്പോൾ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് (ഇംഗ്ലണ്ടിനെതിരെ 85 സിക്സ്). ഓസ്ട്രേലിയയ്ക്കെതിരെ 84 സിക്സുകളുള്ള രോഹിത്തിന് ഈ റെക്കോർഡ് കൈയകലെയാണ്.   

ഇന്നത്തെ മത്സരത്തിൽ 29 റൺസ് കൂടി നേടിയാൽ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് രോഹിത് ശർമയ്ക്കു സ്വന്തം. 2019ൽ 579 റൺസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പേരിലാണ് നിലവിലെ റെക്കോർഡ്.

ആരാകും ടൂർണമെന്റിലെ താരം ?

നിലവിലെ കണക്കുകൾ പരിഗണിച്ചാൽ, ഇന്ത്യൻ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, മുഹമ്മദ് ഷമി, ഓസ്ട്രേലിയയുടെ ആഡം സാംപ എന്നിവരാണ് ലോകകപ്പ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ് അവാർഡിന്റെ അന്തിമ പട്ടികയിൽ ഉള്ളവർ. 10 മത്സരങ്ങളിൽ നിന്ന് 101.57 ശരാശരിയിൽ 711 റൺസാണ് കോലിയുടെ സമ്പാദ്യം. രോഹിത് 10 മത്സരങ്ങളിൽ നിന്ന് 55 റൺസ് ശരാശരിയിൽ 550 റൺസ് നേടി. ഷമി 6 മത്സരങ്ങളിൽ നിന്ന് 9.13 ശരാശരിയിൽ 23 വിക്കറ്റ് നേടിയപ്പോൾ സാംപ 10 മത്സരങ്ങളിൽ നിന്ന് 21.41 ശരാശരിയിൽ 22 വിക്കറ്റ് വീഴ്ത്തി. ഫൈനലിലെ പ്രകടനം കൂടി പരിഗണിച്ചാണ് ടൂർണമെന്റിലെ താരത്തെ നിർണയിക്കുക.

ഓർമകളിൽ 2003 

ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടിയ 2003 ലോകകപ്പിന്റെ ഓർമകളുമായാണ് ഇന്ത്യൻ ആരാധകർ ഇന്നത്തെ ഫൈനലിന് കാത്തിരിക്കുന്നത്. അന്ന് ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച ഓസ്ട്രേലിയ ഒരു മത്സരവും തോൽക്കാതെ 10 ജയങ്ങളുമായി ഫൈനലിലെത്തി. ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ജേതാക്കളായി. ഇത്തവണ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെ തോൽപിച്ചു. അപരാജിതരായി ഫൈനലിലെത്തി. കലാശപ്പോരാട്ടത്തിൽ എതിരാളികളായി വീണ്ടും ഓസീസ് !

English Summary:

Rohit Sharma's India and Pat Cummins' Australia; Before the game on the field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com