ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു ലഭിച്ച പിന്തുണയെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി താരങ്ങളെ കണ്ടത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിജയികളായ ഓസ്ട്രേലിയൻ താരങ്ങൾക്കു ട്രോഫി സമ്മാനിച്ചശേഷമായിരുന്നു ഇന്ത്യൻ താരങ്ങളെക്കാണാൻ മോദിയെത്തിയത്. ഡ്രസിങ് റൂമിലെത്തിയ മോദി മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി വരുന്നതിനെക്കുറിച്ച് താരങ്ങൾക്കൊന്നും അറിയില്ലായിരുന്നെന്നു മുഹമ്മദ് ഷമി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘രണ്ടു മാസത്തോളമായി ഞങ്ങൾ ചെയ്ത പരിശ്രമം ഒറ്റ മത്സരം കൊണ്ട് ഇല്ലാതായ പോലെയായിരുന്നു അപ്പോൾ. അതു ഞങ്ങളുടെ മോശം ദിവസമായിരുന്നു. മോദിജി അങ്ങോട്ടേക്കു വരുന്നുണ്ടെന്നു ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്.’’– മുഹമ്മദ് ഷമി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘‘ഭക്ഷണം കഴിക്കാനോ, പരസ്പരം സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. പക്ഷേ അദ്ദേഹം വന്നപ്പോൾ ഞങ്ങൾക്കതു വലിയ അദ്ഭുതമായി. ഞങ്ങളോടെല്ലാം അദ്ദേഹം സംസാരിച്ചു. അതിനു ശേഷമാണു ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങിയതു തന്നെ. ഈ തോൽവി മറികടന്നു മുന്നോട്ടുപോകണമെന്നു ഞങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഞങ്ങളെ വളരെയേറെ സഹായിച്ചു.’’– മുഹമ്മദ് ഷമി പ്രതികരിച്ചു.

English Summary:

Shami Reveals How PM Narendra Modi Helped India Cope With World Cup Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com