ADVERTISEMENT

ന്യൂഡൽഹി∙ മകൻ സൊരാവറിന് സമൂഹമാധ്യമത്തിൽ പിറന്നാള്‍ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. മകനെ കാണാൻ സാധിച്ചിട്ടില്ലെന്നും തന്നിൽനിന്നു അകറ്റി നിർത്തിയിരിക്കുകയാണെന്നും ധവാൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ധവാന് ഡൽഹി കോടതി വിവാഹ മോചനം അനുവദിച്ചിരുന്നു. മുന്‍ ഭാര്യ ഐഷ മുഖർജിയോടൊപ്പമാണു മകൻ താമസിക്കുന്നത്. ധവാന് മകനെ കാണാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, അതിനു സാധിക്കുന്നില്ലെന്നാണു താരത്തിന്റെ പരാതി.

‘‘​ഞാൻ നിന്നെ കണ്ടിട്ട് ഒരു വർഷമാകുന്നു. മൂന്നു മാസത്തോളമായി എല്ലായിടത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു ചിത്രം തന്നെ പോസ്റ്റ് ചെയ്ത് നിനക്ക് ആശംസകൾ നേരുന്നത്.’’– ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘നിന്നെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. നീ നന്നായി വളരുന്നുണ്ടെന്ന് എനിക്കറിയാം. പപ്പ നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. കാണാന്‍ സാധിക്കുന്നില്ലെങ്കിലും ഞാന്‍ എല്ലാ ദിവസവും നിനക്കായി മെസേജുകൾ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എന്റെ ജീവിതത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു.’’

‘‘പപ്പ നിന്നെ ഒരുപാടു സ്നേഹിക്കുന്നു’’ എന്നു പറഞ്ഞാണ് ശിഖർ ധവാന്റെ കുറിപ്പ് അവസാനിക്കുന്നത്. 2022 ഡിസംബറിലാണ് ധവാൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിനായുള്ള തയാറെടുപ്പിലാണ് ധവാനിപ്പോൾ. പഞ്ചാബ് കിങ്സിനെ അടുത്ത സീസണിലും ധവാൻ തന്നെ നയിക്കും. 38 വയസ്സുകാരനായ ഓപ്പണിങ് ബാറ്റര്‍ ഐപിഎല്ലിനായുള്ള പരിശീലനം ആരംഭിച്ചു.

English Summary:

Shikhar Dhawan Shares Painful Wish For His Son Zoravar's Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com