ADVERTISEMENT

മുംബൈ ∙ 2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ ഐസിസി തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് താരത്തെ തേടി ഈ പുരസ്കാരമെത്തുന്നത്. 2023ൽ 17 ഇന്നിങ്സിൽ നിന്നായി 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. 155.95 ആണ് പ്രഹരശേഷി. രണ്ട് സെഞ്ചറിയും നാല് അർധ സെഞ്ചറിയും ഇക്കാലയളവിൽ താരം സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരിൽ നാല് ട്വന്റി20 സെഞ്ചറികളാണുള്ളത്. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെലിന‌ൊപ്പം ഇക്കാര്യത്തിൽ രണ്ടാമതാണ് താരം. അഞ്ച് സെഞ്ചറികളുള്ള ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഒന്നാമത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതിനു പിന്നാലെ ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാറിനെ നിയോഗിച്ചിരുന്നു. 

60 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 45.55 ശരാശരിയില്‍ 2141 റണ്‍സാണ് സൂര്യകുമാറിന്റെ ആകെ സമ്പാദ്യം. 171.55 ആണ് പ്രഹരശേഷി. ചൊവ്വാഴ്ച ഐസിസി പുറത്തുവിട്ട ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാറിനെ ഓപ്പണര്‍ യഷസ്വി ജയ്സ്വാള്‍, പേസര്‍ അര്‍ഷ്ദീപ് സിങ്, സ്പിന്നര്‍ രവി ബിഷ്ണോയ് എന്നിവരാണ് ഐസിസില്‍ ടീമിൽ ഇടംനേടിയ മറ്റു താരങ്ങള്‍.

English Summary:

Suryakumar Yadav named ICC Men’s T20I Cricketer of the Year for 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com