ADVERTISEMENT

അഹമ്മദാബാദ്∙ ആനന്ദ് അംബാനി– രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്യാംപ് വിട്ട് വെസ്റ്റിൻഡീസ് സൂപ്പർ താരം കീറൺ പൊള്ളാർഡ്. പിഎസ്എല്ലിൽ കറാച്ചി കിങ്സിന്റെ താരമായ പൊള്ളാർഡ് ടൂർണമെന്റിനിടെ ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തുകയായിരുന്നു. വിവാഹത്തിന്റെ ഭാഗമാകാൻ വേണ്ടി മത്സരങ്ങൾ ഉപേക്ഷിച്ച പൊള്ളാർഡിനെതിരെ പാക്കിസ്ഥാൻ ആരാധകരുടെ രോഷം ഉയരുകയാണ്.

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ആഡംബര വിവാഹത്തിൽ പങ്കെടുക്കാന്‍ ഗുജറാത്തിലെ ജാംനഗറിലെത്തിയിരുന്നു. പിഎസ്എൽ 2024ലെ കറാച്ചി കിങ്സിന്റെ ടോപ് സ്കോററാണ് പൊള്ളാർഡ്. അഞ്ച് മത്സരങ്ങളിൽനിന്നായി 196 റൺസാണ് വിൻഡീസ് ഓൾറൗണ്ടർ കറാച്ചി കിങ്സിനു വേണ്ടി നേടിയത്. വിവാഹച്ചടങ്ങുകൾക്കു ശേഷം താരം പാക്കിസ്ഥാനിലെത്തി ടീമിനൊപ്പം ചേരും.

ജാംനഗറിലെത്തിയ പൊള്ളാർ‌ഡിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ ഫെബ്രുവരി 29ന് നടന്ന മത്സരത്തിൽ പൊള്ളാർഡ് കളിച്ചിരുന്നു. അതേസമയം ഞായറാഴ്ചത്തെ മുൾട്ടാൻ സുൽത്താൻസിനെതിരായ മത്സരം താരത്തിന് നഷ്ടമാകും. അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ കൂടിയാണ് പൊള്ളാർഡ്.

English Summary:

Kieron Pollard leaves PSL 2024 to attend Anant Ambani's pre wedding ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com