ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിനെ ചുമലിൽ എടുത്ത് വട്ടം കറക്കി ഗുസ്തി താരം സംഗീത ഫോഗട്ട്. ഒരു റിയാലിറ്റി ഷോയുടെ സമാപനത്തിനിടെയായിരുന്നു ഇന്ത്യൻ ഗുസ്തി താരത്തിന്റെ അഭ്യാസ പ്രകടനം. ചെഹലിനെ എടുത്തു വട്ടം കറങ്ങിയ സംഗീത, ചെഹൽ ആവശ്യപ്പെട്ടപ്പോൾ താഴെയിറക്കി. തല കറങ്ങിയതിനെ തുടർ‌ന്ന് അസ്വസ്ഥനാകുന്ന ചെഹലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെഹലിന്റെ ഭാര്യ ധനശ്രീ വർമ ഈ റിയാലിറ്റി ഷോയുടെ ഫൈനലിലെത്തിയിരുന്നു.

ഫൈനൽ റൗണ്ടിൽ ധനശ്രീക്ക് വോട്ടു ചെയ്യണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടിരുന്നു. 33 വയസ്സുകാരനായ ചെഹൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ടീം ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലായിരുന്നു ഇത്. ചൈനാമാൻ ബോളർ കുൽദീപ് യാദവ് ഇന്ത്യന്‍ ടീമിൽ സ്ഥിരസാന്നിധ്യമായതോടെ ചെഹലിന് അവസരങ്ങൾ കുറയുകയായിരുന്നു.

രഞ്ജി ട്രോഫിയിൽ ഹരിയാനയുടെ താരമാണു ചെഹൽ. ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ. ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിലാണ് ചെഹൽ കളിക്കുന്നത്. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 121 വിക്കറ്റുകളും ട്വന്റി20യിൽ 96 വിക്കറ്റുകളും താരം നേടി.

English Summary:

Wrestler Sangeeta Phogat Lifts Yuzvendra Chahal, Spins Him Around

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com