ADVERTISEMENT

കൊല്‍ക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാൻ നീക്കം ശക്തമാക്കി ബിജെപി. ബംഗാളിൽ ഷമി മത്സരിക്കാൻ തയാറായാൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വെല്ലുവിളിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇന്ത്യൻ ക്രിക്കറ്റ് താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ താരം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിട്ടില്ല. ഷമിക്ക് ഐപിഎൽ സീസണും നഷ്ടമാകും.

Read Also: ഇപ്പോൾ പോകും: ഒലി പോപ്പിന്റെ നീക്കം മുൻകൂട്ടി പ്രവചിച്ച് ജുറെൽ; അടുത്ത പന്തിൽ വിക്കറ്റ്- വിഡിയോ

കാലിനു പരുക്കേറ്റ ഷമി ഇപ്പോൾ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരിൽ ജന്മനാടായ ഉത്തർപ്രദേശിൽ സ്റ്റേഡിയം നിർമിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വൻ ചർച്ചയായിരുന്നു.

യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു കളിച്ചത്. ഷമിയുടെ ‘ബംഗാൾ ബന്ധം’ സംസ്ഥാന രാഷ്ട്രീയത്തിൽ ഉപകാരപ്പെടുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. ബസിർഹട് മണ്ഡലത്തിൽ നിന്ന് ഷമിയെ മത്സരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം തോറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.

English Summary:

BJP may field cricketer Mohammad Shami in Lok Sabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com