ADVERTISEMENT

ചെന്നൈ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ആറു വിക്കറ്റ് വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം ചെന്നൈ സൂപ്പർ കിങ്സ് ഗംഭീരമാക്കി. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന് അവകാശപ്പെട്ടതാണ്. മത്സരത്തിൽ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഋതുരാജിനു കീഴിൽ കളിച്ചു. എങ്കിലും മത്സരത്തിനിടെ ധോണിയും ഫീൽഡിങ് നിയന്ത്രണങ്ങളുമായി കളംനിറഞ്ഞു. കളിയുടെ കമന്ററിക്കിടെ രസകരമായ ഒരു സംഭവമുണ്ടായി.

കമന്ററി ബോക്സിൽ സംസാരിക്കുകയായിരുന്ന മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സേവാഗ് ക്യാമറാമാന് ഒരു നിർദേശം നൽ‌കി. ഇടയ്ക്ക് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ കൂടി കാണിക്കാനായിരുന്നു സേവാഗിന്റെ ഉപദേശം. ആർസിബി ബാറ്റിങ്ങിനിടെ ധോണിയെ കൂടുതല്‍ നേരവും ടിവിയിൽ കാണിച്ചതോടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ തമാശരൂപേണയുള്ള ഇടപെടൽ. ‘‘സഹോദരാ, ഋതുരാജിന്റെ മുഖം കൂടി കാണിക്കൂ, അദ്ദേഹമാണ് ടീം ക്യാപ്റ്റൻ. ക്യാമറാമാൻ ധോണിയുടെ മുഖം മാത്രമാണു കാണിക്കുന്നത്.’’– സേവാഗ് ഹിന്ദി കമന്ററിക്കിടെ പറഞ്ഞു.

എന്തായാലും താരത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും രംഗത്തെത്തി. ‘‘ആദ്യ 26 പന്തുകൾക്കു ശേഷം വിദഗ്ധമായാണ് സിഎസ്കെ തിരിച്ചുവന്നത്. സമ്മർദത്തിനിടയിലും ഋതുരാജ് ഗെയ്ക്‌വാദ് ബോളർമാരെ കൈകാര്യം ചെയ്തതും മതിപ്പുണ്ടാക്കുന്നതായിരുന്നു.’’– ഇർഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

English Summary:

Virender Sehwag Quips As Visuals Show MS Dhoni Setting Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com